Latest NewsNewsInternational

കോ​വി​ഡ് 19 കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ കടുത്ത നി​യ​ന്ത്രണ​ങ്ങളുമായി ഇ​സ്രാ​യേ​ൽ

ജറുസേലം : ഇസ്രയേലിലും കോവിഡ് 19ബാധ ശക്തമാകുന്നു. 500ലേ​റെ​പ്പേ​ര്‍​ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ നി​യ​ന്ത്ര​ണങ്ങ​ള്‍ ശ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചുവെന്നും വി​ദേ​ശി​ക​ളെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സർക്കാർ തീരുമാനിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യുന്നവരെ മാ​ത്ര​മാ​കും ഇ​നി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക ഇ​തി​നു ക​ര്‍​ശ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും ഇ​സ്ര​യേ​ല്‍ മാ​ധ്യ​മ​ങ്ങ​ളുടെ റിപ്പോർട്ടിൽ പറയുന്നു. അ​തേ​സ​മ​യം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കേ​ണ്ട ത​ര​ത്തി​ല്‍ ഗു​രു​ത​ര​മ​ല്ല സ്ഥി​തി​ഗ​തി​ക​ളെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു അറിയിച്ചു.

ഖത്തറിൽ 10പേർക്ക് കൂടി കൊവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ സ്വദേശി പൗരനും ബാക്കിയുള്ളവർ പ്രവാസി തൊഴിലാളികളും ആണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 452ആയി ഉയർന്നു. വിദേശയാത്ര കഴിഞ്ഞു നിരീക്ഷണത്തിൽ ആയിരുന്ന സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രവാസി തൊഴിലാളികളിൽ ഭൂരിഭാഗവും നേരത്തെ രോഗം സ്ഥീരീകരിച്ചവരുമായി സമ്പർക്കം ഉണ്ടായിരുന്നവരാണ്.

Also read : കോവിഡ്-19 : അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസി ദമ്പതികള്‍ക്ക് അവസാനം ഇന്ത്യയിലേയ്ക്ക് പറക്കാന്‍ അനുമതി : ഇന്ത്യയിലേയ്ക്ക് മടങ്ങാനായത് ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്

അതേസമയം ` ഒമാനിൽ ഒൻപതു പേരിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ട് ഒമാന്‍ സ്വദേശികള്‍ക്കും ഒരു വിദേശിക്കുമാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് 33 പേര്‍ക്ക് വൈറസ് ബാധ ഉള്ളതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. . ഒമാനില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേരില്‍ ഒരുമിച്ച് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രോഗത്തിന് തടയിടാൻ ഒമാന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ ആരംഭിച്ചു.

ഒമാന്‍ സ്വദേശികള്‍ ഒഴിച്ചുള്ള എല്ലാ വിദേശ പൗരന്മാരെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് സുപ്രീം കമ്മറ്റി പുറപ്പെടുവിപ്പിച്ചു. രാജ്യത്തെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ എന്നിവയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏർപ്പെടുത്തി. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, ഹൈന്ദവ ക്ഷേത്രങ്ങള്‍ എന്നിവടങ്ങളിലുള്ള ആരാധനകളും വിലക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, ഒത്തുചേരലുകള്‍, സമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള എല്ലാ കടകളും ഹെല്‍ത്ത് ക്ലബ്ബ് , ബാര്‍ബര്‍ ഷോപ് , ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയും അടച്ചിടണമെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button