Latest NewsIndiaNews

കോവിഡ്-19 : അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസി ദമ്പതികള്‍ക്ക് അവസാനം ഇന്ത്യയിലേയ്ക്ക് പറക്കാന്‍ അനുമതി : ഇന്ത്യയിലേയ്ക്ക് മടങ്ങാനായത് ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്

അബുദാബി : കൊറോണ വൈറസിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസിയ്ക്കും ഗര്‍ഭിണിയായ ഭാര്യയ്ക്കും അവസാനം സ്വന്തം രാജ്യത്തേയ്ക്ക് പറക്കാന്‍ അനുമതി ലഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസി റാണാ മുഖര്‍ജിയുടേയും ഗര്‍ഭിണിയായ ഉക്രേനിയന്‍ സ്വദേശി ടെറ്റിയാനയ്ക്കുമാണ് ആശങ്കകള്‍ക്കൊടുവില്‍ ഇന്ത്യയിലേയ്ക്ക് പറക്കാനായത്.

Read Also : കൊവിഡ്-19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ ആരംഭിച്ച് ഗൾഫ് രാജ്യം

ഇരുവരും നേരത്തെ തന്നെ നാട്ടിലേയ്ക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിനിടയിലായിരുന്നു കൊറോണ വൈറസിന്റെ ആഗോള വ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഒറ്റ വിദേശിയേയും രാജ്യത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കാനോ രാജ്യത്തിന് പുറത്തേയ്ക്ക് പോകാനോ യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് റാണാ മുഖര്‍ജിയും ഭാര്യയും വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിവരം ഗള്‍ഫ് മാധ്യമത്തിലൂടെ അറിഞ്ഞ ഇന്ത്യന്‍ എംബസി ഇടപെട്ട് അടിയന്തിര വിസ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button