ദുബായ് : യു.എ.ഇയില്‍ എംപ്ലോയ്മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും ഇന്ന് മുതല്‍ റദ്ദാവും: അവധിക്കെത്തിയ മലയാളികള്‍ക്ക് ഇനി മടങ്ങാനാവില്ല. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്നാണ് റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് യുഎഇ പ്രവേശനാനുമതി നിഷേധിച്ചത്. ഇതോടെ എംപ്ലോയ്മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും അടക്കമുള്ളവ ഇന്ന് മുതല്‍ റദ്ദാവും. എംപ്ലോയ്മെന്റ് വിസകള്‍ റദ്ദാക്കുന്നതോടെ അവധിക്ക് നാട്ടിലെത്തിയ മലയാളികള്‍ക്ക് ഇനി യുഎഇയിലേക്ക് തിരികെ പോകാനാവില്ല. യുഎഇ ഇവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതോടെ ഇനി ഇവര്‍ക്ക് നാട്ടില്‍ തന്നെ തുടരേണ്ടി വരും. അനേകം മലയാളികളാണ് ജോലി സ്ഥലമായ ദുബായിലേക്കും ഷാര്‍ജയിലേക്കും അബുദാബിയിലേക്കുമെല്ലാം പോകാനായി തയ്യാറായി ഇരുന്നത്. ഇവര്‍ക്കെല്ലാം രാജ്യത്തെ പുതിയ നിയമം തിരിച്ചടിയാകും.
Read Also : കോവിഡ്-19 : നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ക്ക് കടുത്ത നടപടിയും നാടുകടത്തലും
അതേസമയം താമസ വീസയുള്ളവര്‍ക്ക് യുഎഇയിലേയ്ക്കു പ്രവേശിക്കാം. ഇവര്‍ക്ക് രാജ്യത്തേക്ക് എത്തുന്നതില്‍ തടസ്സമൊന്നുമില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റെല്ലാ വീസകളും അനുവദിക്കുന്നതും നിര്‍ത്തിവച്ചതായി ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, നയതന്ത്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് നിബന്ധന ബാധകമല്ല. രാജ്യത്തിന്് പുറത്തുള്ളവര്‍ക്ക് ഇതിനകം അനുവദിക്കപ്പെട്ട എല്ലാ വീസകളും റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. അതിനാല്‍ തന്നെ ഇനി ആര്‍ക്കും യുഎഇയിലേക്ക് പ്രവേശനമില്ല.
മുന്‍പ് അനുവദിച്ച വീസകളുമായി എത്തുന്ന യാത്രക്കാരെ ഒഴിവാക്കണമെന്ന് വിമാന കമ്ബനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇക്ക് പുറത്ത് ആറു മാസത്തില്‍ കൂടുതല്‍ താമസിച്ചവരെയും വീസാ പതിച്ച പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരെയും ഒഴിവാക്കണം. അതേസമയം ചികിത്സ പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തര വീസകള്‍ അനുവദിക്കുമെന്നും അറിയിച്ചു.
Post Your Comments