തിരുവനന്തപുരം• തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറിയ്ക്ക് സമീപം ആറയില്‍ പൊലീസുകാരനെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ താമസിക്കുന്ന കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാര്‍ (38) ആണ് മരിച്ചത്. കുമിളിയില്‍ നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം ഉദ്യോഗസ്ഥനായ വിനോദിന് പനിയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു. പനിയുണ്ടായിരുന്നതിനാല്‍ വിനോദ് അവിടേക്കു പോയില്ല. എന്നാല്‍ രാവിലെ 9 ഇയാള്‍ ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.
Post Your Comments