Latest NewsNewsIndia

ഇറാനിൽ കൊറോണ സ്ഥിരീകരിച്ച 254 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: ഇറാനിൽ കൊറോണ സ്ഥിരീകരിച്ച 254 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വൈറസ് പരിശോധന നടത്താന്‍ ഇന്ത്യ അയച്ച വിദഗ്ധ സംഘമാണ് ഇവർക്ക് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ഷിയ മുസ്ലിം വിഭാഗത്തിന്റെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയവരാണ് ഇവര്‍. ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം ഇറാനിലും സ്ഥിതി വഷളാകുകയാണ്. രോഗം ബാധിച്ച്‌ ഇറാനില്‍ മരിച്ചവരുടെ എണ്ണം 988ആയി. 16,00പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button