KeralaLatest NewsNews

ഞങ്ങൾ യു.കെയില്‍ നിന്നും കൊറോണ രോഗം കണ്ടെത്താനുള്ള ടെസ്റ്റ് നടത്തിയതാണ്, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്; യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

ആലപ്പുഴ: കൊറോണ പകരുന്നതിന്റെ പശ്ചാത്തലത്തിൽ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ഇവരുടെ വീട്ടിലെത്തിയത്. നിരീക്ഷണത്തിലിരിക്കണമെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ യു.കെയില്‍ നിന്നും കൊറോണ രോഗം കണ്ടെത്താനുള്ള ടെസ്റ്റ് നടത്തിയതാണെന്നും ‘അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്’ എന്നതായിരുന്നു അവരുടെ പ്രതികരണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുന്നു. ആദ്യത്തെ പരിശോധനയില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു വരാമെന്നും പിന്നീട് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുമെന്ന് പറഞ്ഞ് അവരെ മനസിലാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഇറാനിൽ കൊറോണ സ്ഥിരീകരിച്ച 254 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ഇവര്‍ വീടിന് പുറത്തിറങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതി അയല്‍ക്കാരോട് അക്കാര്യം അറിയിച്ചിട്ടാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മടങ്ങിയത്. കുറച്ച് സമയം കഴിഞ്ഞ ഉടൻ തന്നെ അയല്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍പെക്ടറെ വിളിച്ച് ഇവർ പുറത്തിറങ്ങിയതായി അറിയിച്ചു. തുടര്‍ന്ന് യു.കെ ക്കാരന്റെ അച്ഛനെ വിളിച്ച് വീട്ടിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. വണ്ടി നമ്പര്‍ അടക്കമുള്ള സകല വിവരങ്ങളും പരസ്യപ്പെടുത്തും എന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പ് നൽകിയപ്പോൾ ഇവർ തിരിച്ച് പോകാൻ തയ്യാറായി. ഇവര്‍ അടൂര്‍ വരെ കാറില്‍ യാത്ര ചെയ്തുവെന്നും ഇടയ്ക്ക് എവിടെയും ഇറങ്ങിയിട്ടില്ലെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button