പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇനിയുള്ള രണ്ടാഴ്ച അതീവജാഗ്രത . അതീവജാഗ്രതയ്ക്ക് പിന്നിലെ കാരണം വ്യകതമാക്കി കളക്ടര്‍ പി.ബി.നൂഹ്. ജില്ലയില്‍ കോവിഡ് 19 രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ഒരു ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത കല്‍ബുര്‍ഗിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് ജില്ലയിലെത്തിച്ചേരും. ഇവരെ നിരീക്ഷണത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതേ തുടര്‍ന്ന് ജില്ലയില്‍ കോവിഡ് ആശങ്കയില്‍ ഈ രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും കളക്ടര്‍ പറഞ്ഞു.
Post Your Comments