നമ്മുടെ നാട്ടില്‍ സുലഭമാണ് കരിക്ക്.കരിക്കിന്‍ വെള്ളം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് . വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിന്‍ വെള്ളം. നിയാസിന്‍, ഫിറിഡോക്‌സിന്‍,റിബോഫ്‌ലബിന്‍ പോലുള്ള വിറ്റാമിനുകള്‍ കരിക്കിന്‍ വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട് .കൂടാതെ ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിന്‍ വെള്ളത്തിനുണ്ട്. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കുക. കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ?ഗുണം ചെയ്യും ?ഗര്‍ഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്‌നം അകറ്റാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് കരിക്കിന്‍ വെള്ളം മാനസികസമ്മര്‍ദ്ദം കുറക്കും ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താന്‍ സഹായിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും. ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.
വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കരിക്കിന്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. കിഡ്‌നി ശുദ്ധീകരിക്കാനും മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കും
Post Your Comments