Latest NewsNewsIndia

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി രൂപ സമ്മാനമായി ലഭിക്കുമെന്ന് പരസ്യം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടിത ഇറച്ചി റീട്ടെയിലര്‍ അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത്തരത്തിലൊരു പരസ്യം നൽകിയിരിക്കുന്നത്. ചിക്കന്‍റെയും മുട്ടയുടെയും ഉപഭോഗം കൊറോണ വൈറസിന് കാരണമാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരസ്യവുമായി അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയത്.

Read also: ഞങ്ങൾ യു.കെയില്‍ നിന്നും കൊറോണ രോഗം കണ്ടെത്താനുള്ള ടെസ്റ്റ് നടത്തിയതാണ്, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്; യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

വാര്‍ത്തകള്‍ പ്രചരിച്ചത് ചിക്കന്‍ കഴിക്കുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിച്ചെന്നും അത് ബിസിനസില്‍ എഴുപത് ശതമാനം ഇടിവിന് കാരണമായെന്നും അമീര്‍ ചിക്കന്‍ മാനേജിംഗ് ഡയറക്ടര്‍ വിജയ് മോര്‍ പറയുന്നു. ഈ വ്യാജ പ്രചരണം അവസാനിപ്പിക്കാനായാണ് മാര്‍ച്ച്‌ 12ന് സമ്മാനത്തുക പ്രഖ്യാപിച്ചത്. പരസ്യം കണ്ട് നൂറിലധികം കോളുകളാണ് കമ്പനിയ്ക്ക് ലഭിച്ചത്. എന്നാല്‍, ആര്‍ക്കും ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിക്കാന്‍ സാധിച്ചില്ലല്ലെന്ന് ഇവർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button