KeralaLatest NewsNews

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് വയറുവേദന ; പരിശോധിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ കഥ

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്തു വന്നത് പിതാവ് ചെയ്ത ക്രൂര പീഡനത്തിന്റെ കഥ. പരിശോധിച്ചപ്പോള്‍ ആണ് അറിഞ്ഞത് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം. കേസില്‍ പിതാവിനെ കമ്പംമെട്ട് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ടുമാസത്തോളമാണ് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയത്.

അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെവെച്ചും കൂട്ടിരിക്കാനെത്തി പിതാവ് സ്വന്തം മകളെ പീഡനത്തിനിരയാക്കി. വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന് അധ്യാപകരോട് പെണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അധ്യാപകര്‍ ഇതുസംബന്ധിച്ച് പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തിരക്കാന്‍ തയ്യാറായില്ലെന്നും സൂചനയുണ്ട്. പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button