KeralaLatest NewsIndia

ബിഗ് ബോസ് ഹൗസില്‍ ഏറ്റവും അധികം മാനസിക, ശാരീരിക ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയത് രജിത് കുമാര്‍ ആണ്, എന്നാൽ ഇപ്പോൾ രജിത് കുമാര്‍ ഇത്രയധികം ആക്രമിക്കപ്പെടേണ്ടതുണ്ടോ? ആരാധകര്‍ രജിത് കുമാറിന് പിന്നിൽ അണിനിരന്നതിന്റെ കാരണങ്ങൾ

ഈ ഫാൻ ഗ്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്നത്. ഇതിൽ ഏറിയ പങ്കും സ്ത്രീകളും യുവാക്കളും പഠിക്കുന്ന കുട്ടികളും ആയിരുന്നു എന്നതാണ് ശ്രദ്ധേയവും.

സോഷ്യല്‍ മീഡിയയില്‍ മറ്റേത് ഫാന്‍ ഗ്രൂപ്പുകളേയും വെല്ലുന്ന രീതിയില്‍ ‘രജിത് ആര്‍മി’ എന്ന പേരില്‍ ബിഗ് ബോസ് താരമായ രജിത് കുമാറിന് ആരാധക കൂട്ടങ്ങള്‍ നിലവില്‍ വന്നത് ആരുടേയും പ്രേരണ കൊണ്ടല്ല. ലക്ഷക്കണക്കിന് പേരാണ് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ രജിത്തിന് വേണ്ടി കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. സ്വയം ആളുകൾ കക്ഷി രാഷ്ട്രീയ മത ഭേദമെന്യേ ആയിരുന്നു ഈ ഫാൻ ഗ്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്നത്. ഇതിൽ ഏറിയ പങ്കും സ്ത്രീകളും യുവാക്കളും പഠിക്കുന്ന കുട്ടികളും ആയിരുന്നു എന്നതാണ് ശ്രദ്ധേയവും.

ഡോ രജിത് കുമാര്‍ എന്ന വ്യക്തി കുറച്ച്‌ കാലങ്ങളായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉള്ള ആളാണ്. നരച്ചു നീണ്ട താടിയും മുടിയും ആയി സാത്വിക ഭാവത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം മോട്ടിവേഷന്‍ ക്ലാസ്സുകള്‍ എടുത്ത് നടന്നിരുന്ന അധ്യാപകന്‍… അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ക്കായി ആളുകള്‍ കാത്തിരുന്നിരുന്ന ഒരു കാലം.എന്നാല്‍ സ്ത്രീ വിരുദ്ധ, യാഥാസ്ഥിതിക പരാമര്‍ശങ്ങളുടെ പേരില്‍ ഒറ്റയടിക്ക് രജിത് കുമാര്‍ വിവാദപുരുഷനായി. തിരുവനന്തപുരം വിമണ്‍സ് കോളേജിലെ ആര്യ എന്ന പെണ്‍കുട്ടി സദസ്സില്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ കൂവി വിളിച്ചതോടെ രജിത് കുമാര്‍ വാര്‍ത്താ ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലും ചൂടേറിയ വിഷയമായി മാറി.

എന്നാല്‍ വളഞ്ഞിട്ടുള്ള ആക്രമണത്തിന് അദ്ദേഹം തുടര്‍ച്ചയായി ഇരയായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ ആണ് അതിന് കാരണം? രജിത് കുമാര്‍ ഇത്രയധികം ആക്രമിക്കപ്പെടേണ്ടതുണ്ടോ?നല്ല കറുകറുത്ത മുടിയും കറുകറുത്ത മീശയും. പഴയ സാത്വിക ഭാവം മുഴുവന്‍ കളഞ്ഞ് തികച്ചും മോഡേണ്‍ ആയ രജിത് കുമാറിനെ ആണ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മലയാളികള്‍ കാണുന്നത്. അത് തന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു എന്നാണ് രജിത് പറയുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ രജിത് കുമാര്‍ എത്തിയപ്പോള്‍ പലരും സത്യത്തില്‍ അമ്പരന്നു.

ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നോ എന്ന് വരെ പലരും സ്വയം സംശയിക്കുകയും ചെയ്തു. എന്നാല്‍ പിന്നെ കളി മാറി എന്നല്ല, കളി വേറെ ലെവല്‍ ആയി മാറുകയായിരുന്നു.ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോള്‍ രജിത് കുമാര്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് തുടക്കം മുതല്‍ ഒടുക്കം വരെ കടന്നുപോയത്. പഴയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ പലരും ഒറ്റപ്പെടുത്തു. പലപ്പോഴും കൂട്ടം ചേര്‍ന്ന് മാനസികമായി ആക്രമിക്കുകയും ചെയ്തു.

ചിലപ്പോഴൊക്കെ അദ്ദേഹം തന്നെ അത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ. ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്ന ആരും തന്നെ രജിത് കുമാറിന്റെ ബൗദ്ധിക നിലവാരത്തിനോട് കിടപിടിക്കുന്നവരായിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും അധികം ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയത് രജിത് കുമാര്‍ തന്നെ ആകും. മാനസികമായി മാത്രമല്ല, ശാരീരികമായ ആക്രമണങ്ങള്‍ പോലും അദ്ദേഹത്തിന് പലതവണ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രായത്തിന്റെ പരിഗണന പോലും രജിത് കുമാറിന് പല മത്സരാര്‍ത്ഥികളും നല്‍കിയിട്ടില്ല.

എന്നാല്‍ ആരാധക വൃന്ദം രജിത്തിനാണെന്ന് തിരിച്ചറിഞ്ഞ് ചിലര്‍ പതിയെ കൂട്ടുകൂടാന്‍ എത്തുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാനും പറ്റില്ല.ബിഗ് ബോസിലെ പ്രതിവാര ടാസ്‌കിനിടെ ആയിരുന്നു അദ്ദേഹം പുറത്താക്കപ്പെടാന്‍ കാരണമായ സംഭവം. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചു. എന്ത് ടാസ്‌കിന്റെ പേരിലായാലും ഇത് അംഗീകരിക്കപ്പെടാവുന്ന ഒരു കാര്യമല്ല. ഒരുപക്ഷേ, ഇക്കാര്യത്തില്‍ രജിത് ആരാധകര്‍ക്ക് പോലും അഭിപ്രായ വ്യത്യാസം കാണില്ല.

എന്നാൽ അദ്ദേഹത്തിന് ആരാധകർ കൊടുത്ത സ്വീകരണമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു ആരാധകര്‍ ചെയ്തത്. രജിത് അതിന് കൂട്ടുനില്‍ക്കാനും പാടില്ലായിരുന്നു എന്നതും വേറെ കാര്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button