തിരുവനന്തപുരം: രജിത് കുമാര്‍ ഒളിവിലെന്നു മാധ്യമങ്ങൾ. ഇന്നലെ വൈകിട്ട് നെടുമ്പാശേരിയിൽ നടന്ന സ്വീകരണ പരിപാടിയുടെ പേരിലാണ് പോലീസ് ഇന്ന് ആറ്റിങ്ങലിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. എന്നാൽ അദ്ദേഹം ഇനിയും ആറ്റിങ്ങലിൽ എത്തിയിട്ടില്ലായിരുന്നു. ഇന്നലെ കൊച്ചിയിൽ എത്തിയ അദ്ദേഹം ആലുവയിൽ തന്നെ തങ്ങുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഫോൺ സംഭാഷണത്തിൽ മനസ്സിലായത്.
ഇതിനിടെ ഇന്നലത്തെ സ്വീകരണ പരിപാടിയിൽ പെരുമ്പാവൂര്‍ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രജിത് കുമാര്‍ ഒളിവിലാണെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇയാള്‍ക്ക് ഞായറാഴ്ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ തുടരുമ്പോഴായിരുന്നു ഫാന്‍സ് അസോസിയേഷന്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.
കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചി വിമാനത്താവളത്തിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ് എന്നും മന്ത്രി പറഞ്ഞു. മുഖം ദൃശ്യമാകുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അടച്ചിട്ടിരിക്കുന്ന വീട് വൃത്തിയാക്കാനുള്ള സമയം വേണ്ടതിനാൽ രജിത് കുമാർ ഇപ്പോൾ ആലുവയിലാണ് താമസം. ആറ്റിങ്ങലിലേക്ക് എത്തിയിട്ടില്ല. പോലീസ് ഇദ്ദേഹത്തിന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചു പോയതായാണ് വിവരം.
Post Your Comments