ന്യൂഡല്‍ഹി : വധശിക്ഷയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിര്‍ഭയ കേസ് പ്രതികള്‍. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതുള്‍പ്പെടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, പവന്‍, വിനയ് എന്നിവര്‍ രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തല്‍ ഹര്‍ജിക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി ഇനി യാതൊരു രക്ഷാമാര്‍ഗവും ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയതിനു പിന്നാലെയാണ് ഈ നീക്കമുണ്ടായതെന്നാണു നിഗമനം. ഈ മാസം 20നു രാവിലെ 5.30നു നിര്‍ഭയ കേസിലെ 4 കുറ്റവാളികളെയും തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments