ദുബായ് : പുതുതായി 12പേരിൽ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുഎഇ ആരോഗ്യ സംരക്ഷണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യുഎഇയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 98 ആയി ഉയർന്നു. കോവിഡ് – 19 ബാധയേറ്റ ഇന്ത്യക്കാർ ഏതു രാജ്യക്കരാണെന്ന് വ്യക്തമല്ല. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ചൈന, ഫിലിപ്പൈൻസ്, ലബനൻ, ബ്രിട്ടൻ, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർക്കു വീതം രോഗം സ്ഥിരീകരിച്ചു. ഒരു യുഎഇ പൗരനും ഉൾപ്പെടുന്നു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി എമിറേറ്റിലെ പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും ദുബായ് നഗരസഭ അടച്ചു. ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് വിനോദ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുക. ദുബായിയുടെ മറ്റൊരു ആകര്‍ഷണമായ ദുബായ് ഫ്രെയിമും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സന്ദര്‍ശകര്‍ക്ക് അനുവദിക്കില്ല . അതേസമയം, റാസല്‍ഖൈമയില്‍ തിങ്കളാഴ്ച മുതലാണ് പാര്‍ക്കുകള്‍ അടച്ചിടുകയെന്ന് പബ്ലിക് സര്‍വിസ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു.
ഖത്തറില്‍ പുതിയതായി 64 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 401 ആയി. പ്രവാസികൾക്കാണ് വൈറസ് ബാധയേറ്റത്. ആദ്യ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച പ്രവാസി തൊഴിലാളികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതോടെ നിരീക്ഷണത്തിലായിരുന്നവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കോവിഡ്-19 പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കൊണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തുടനീളം 6,788 പേരില്‍ പരിശോധന നടത്തി. രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തെ പൗരന്മാരും പ്രവാസികളും യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Post Your Comments