കൊറോണയെ നേരിടാൻ, സൗജന്യ ഗ്യാലക്സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്. ഗ്യാലക്സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫോണിലൂടെ കൊറോണ വൈറസ് പടരാതിരിക്കാൻ ലക്ഷ്യമിട്ട് അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. സാംസങ്ങിന്റെ ഗ്യാലക്സി ഉല്‍പ്പന്നങ്ങളിലൊന്ന് സ്വന്തമാക്കുന്നവർക്ക് ഈ ശുചിത്വ സേവനത്തിന് അര്‍ഹരാകും. ഫോണുകള്‍, വെയറബിളുകള്‍ അല്ലെങ്കില്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ എന്നി ഉല്‍പ്പന്നങ്ങള്‍ ഈ സേവനത്തിന് കീഴിൽ വരും.
Also read : കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോഗ്യനയവുമായി കേന്ദ്ര സര്‍ക്കാര്‍
കഠിനമായ രാസവസ്തുക്ക ഈ പ്രക്രിയക്ക് ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. ലോകമെമ്പാടുമുള്ള 19 വിപണികളിലെ സാംസങ് സേവന കേന്ദ്രങ്ങളിലും സാംസങ് എക്സ്പീരിയന്‍സ് സെന്ററുകളിലും സ്റ്റോറുകളിലും ഗാലക്സി സാനിറ്റൈസിംഗ് സേവനം ലഭ്യമാണ്. ഇതിനു മുൻപ് ഫോണുകള്‍ വൃത്തിയാക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ സാംസങ് രംഗത്തു വന്നിരുന്നു. രാസവസ്തുക്കള്‍ ഫോണിന്റെ ഒലിയോഫോബിക് കോട്ടിംഗിന് കേടുവരുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു
Post Your Comments