Latest NewsIndiaNews

പ്രണയിച്ച് വിവാഹം കഴിച്ചവരെ തട്ടിക്കൊണ്ട് പോയി വരനെ വഴിയരികിൽ ഉപേക്ഷിച്ചു; പോലീസിന് പോലും കണ്ടെത്താനാകാത്ത യുവതി പ്രത്യക്ഷപ്പെട്ടത് അഭിഭാഷകനൊപ്പം; ഒടുവിൽ കാമുകനെതിരെ തന്നെ പരാതി നൽകി യുവതി

സേലം: പ്രണയിച്ച് വിവാഹം കഴിച്ചവരെ തട്ടിക്കൊണ്ട് പോയി വരനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ അരങ്ങേറിയത് നാടകീയമായ സംഭവങ്ങൾ. കഴിഞ്ഞ ദിവസം സേലം ഈറോഡിലാണ് സംഭവം നടന്നത്. പോലീസിന് പോലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതി അഭിഭാഷകനൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ ഞെട്ടിയത് നാട്ടുകാരാണ്. എന്നാൽ സ്റ്റേഷനിലെത്തിയ യുവതി കാമുകനെതിരെ തന്നെയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനും വിവാഹത്തിന് സഹായം ചെയ്ത രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Read also: സാധാരണ വരുന്ന ജലദോഷവും ചുമയും പോലെ ആയിരുന്നില്ല അത്; എന്നാൽ പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല; കൊറോണയെ അതിജീവിച്ച രോഗിയുടെ പ്രതികരണം പുറത്ത്

ജാതിമാറിയാണ് യുവതി വിവാഹം കഴിച്ചത്. ഈ വിവാഹവും തുടര്‍ന്ന് നടന്ന സംഭവങ്ങളും കഴിഞ്ഞ അഞ്ച് ദിവസമായി ചർച്ചയായിരുന്നു. ചൊവ്വാഴ്ച മുതല്‍ ഗുണ്ടാസംഘത്തിന്റെ തടവിലായിരുന്ന വധു ഒടുവില്‍ കാമുകനെ തള്ളി പറയുകയും പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ രാത്രി തന്നെ യുവതിയെ പിതാവിന്റെ ആളുകൾ തട്ടിക്കൊണ്ട് പോകുകയും ചെയ്‌തു. തുടർന്ന് അഭിഭാഷകനൊപ്പം പ്രത്യക്ഷപ്പെട്ട യുവതി കാമുകൻ തന്നെ തെറ്റിദ്ധരിപ്പിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു എന്നാണ് പരാതി നൽകിയത്. വിവാഹത്തിനു മുന്‍കൈ എടുത്ത കൊളത്തൂര്‍ മണി, ദ്രാവിഡ വിടുതലൈ ഇയ്യക്കം കണ്‍വീനര്‍ ഈശ്വരന്‍ എന്നിവര്‍ക്കെതിരെയും കേസ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button