Latest NewsNewsEntertainment

രജിത് കുമാറിന്റെ മുഖഭാവവും പെരുമാറ്റവും വളരെ ഭീകരമായിരുന്നു, എന്തോ ഒരു തകരാർ ഉള്ളപോലെ; രജിതിനെ ബിഗ് ബോസ് വീട്ടിൽ പ്രവേശിപ്പിക്കണ്ട എന്ന് രേഷ്‌മ പറഞ്ഞതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്; രേഷ്‌മയുടെ അമ്മ വ്യക്തമാക്കുന്നതിങ്ങനെ

ബിഗ്‌ബോസ് സീസൺ രണ്ടിൽ കഴിഞ്ഞ ആഴ്ച്ച അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പശ്ചാത്തലത്തിൽ രജിത് കുമാറിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. രജിത് കുമാർ വീട്ടിൽ തിരിച്ചു കയറാനോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ ബിഗ് ബോസ് രേഷ്മയ്ക്ക് ആണ് അവസരം നൽകിയത്. എന്നാൽ രേഷ്‌മ രജിത് കുമാറിനെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. രേഷ്‌മ അത്തരമൊരു തീരുമാനം എടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രേഷ്‌മയുടെ അമ്മ ഇപ്പോൾ. രേഷ്മ ഇന്ന് ബിഗ് ബോസിൽ രജിത് കുമാറിനെ പുറത്താക്കാൻ എടുത്ത തീരുമാനമാണ് ശരി. രേഷ്മയുടെ അമ്മ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഞാനിന്നു നിൽക്കുന്നതെന്നും അവർ പറയുന്നു.

Read also: ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല; സന്തോഷ് പണ്ഡിറ്റിന്റെ ബിഗ് ബോസ് നിരീക്ഷണം

രജിത് കുമാർ ഇത് അറിയാതെ ചെയ്തതല്ല. ഷാജിയുടെ അല്ലെങ്കിൽ രഘുവിന്‍റെ കണ്ണിൽ തേക്കുമായിരുന്നു എന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. ആരുടെയെങ്കിലും കണ്ണിൽ മുളക് തേക്കുക എന്ന ലക്ഷ്യത്തോടെ രജിത് കുമാർ മുളക് കയ്യിൽ കരുതിയിരുന്നു. കല്യാണത്തെക്കുറിച്ചും കൊച്ചുങ്ങളെക്കുറിച്ചും രജിത് കുമാറും രേഷ്മയും തമ്മിൽ നടന്ന സംസാരം മുതലാണ് രജിത് കുമാറിന് അവളോട് ശത്രുത തുടങ്ങിയത്. പ്രദീപിനെ ചേർത്ത് കള്ളം പറയുന്നത് വരെ അത് എത്തി. രജിത് കുമാർ തന്നെ ഒരിക്കൽ പറയുന്നുണ്ട്, രേഷ്മക്കിവിടെ ഒരേയൊരു ശത്രുവേയുള്ളു, അത് ഞാനാണ് എന്ന്. രജിത് കുമാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല.

രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള രജിത് കുമാറിന്റെ മുഖഭാവവും പെരുമാറ്റവും ഭീകരമായിരുന്നു. എന്തോ ഒരു തകരാർ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു. ഇതുവരെ ഫുക്രു ഒഴികെയുള്ള ആരും രേഷ്മയോട് അനുഭവം പ്രകടിപ്പിച്ചില്ല. ഇന്നലെയും എല്ലാവരും രജിത് കുമാറിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. രേഷ്മ ഫ്ലാറ്റ് നേടാനോ പണമുണ്ടാക്കാനോ ഒന്നും ബിഗ് ബോസിൽ പോയതല്ല. അവൾക്ക് ഇഷ്ടമുള്ളൊരു മത്സരത്തിൽ പങ്കെടുത്തു എന്നേയുള്ളു. ഇന്ന് മുതൽ എന്ന് അവൾ ഇറങ്ങിയാലും സന്തോഷമേയുള്ളൂവെന്നും അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button