കോട്ടയം: കെഎസ്.ആര്‍.ടി.സി ബസ് പൊലീസ് തടഞ്ഞു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ച വിദേശികളെ പൊലീസ് തടഞ്ഞത്. കോട്ടയം കുറവിലങ്ങാട് വച്ചാണ് പൊലീസ് വിദേശികളെ തടഞ്ഞത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന വിലക്ക് മറികടന്നാണ് വിദേശികള്‍ മൂന്നാറിലേക്ക് പോയത്.
സ്പെയിന്‍ സ്വദേശികളായ യുവാവിനെയും യുവതിയെയും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടെത്താത്തതിനാല്‍ ഇവരെ വിട്ടയച്ചെങ്കിലും, നിലവിലെ സാഹചര്യത്തില്‍ താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മാര്‍ച്ച് ആറിന് കേരളത്തില്‍ എത്തിയ ഇരുവരും കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ ആണ് താമസിച്ചത്.
Post Your Comments