ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പലരുടേയും പ്രതീക്ഷകളാണ്. പുതിയ എഡിഷനില്‍ പല താരങ്ങളും ലോകകപ്പിലേക്ക് തങ്ങളുടെ സീറ്റ് ഉറപ്പിക്കാന്‍ കൂടി വേണ്ടിയാണ് ശ്രമിക്കുന്നത്.അതിനുള്ള കഠിന പരിശ്രമത്തിലുമാണ് താരങ്ങള്‍ സഞ്ജു മുതല്‍ ധോണി വരെ അക്കൂട്ടത്തിലുണ്ട്. അവസരങ്ങള്‍കിട്ടിയിട്ടും മുതലെടുക്കാനാകാതെ പോയ സഞ്ജുവും രാഹുലിന്റെ വരവോടെ എന്തു ചെയ്യണമറിയതെ പന്തും ലോകകപ്പിന് ശേഷം വിട്ടു നിന്ന് തിരിച്ചു വരവ് ഗംഭീരമാക്കി ടീം പ്രവേശനത്തിന് കാത്തു നിന്ന ധോണിയുമെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്.
പുതിയ എഡിഷനില്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ തിരിച്ചുവരവായിരുന്നു. ഏകദിന ലോകകപ്പിനുശേഷം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലാത്ത ധോണി, ഐപിഎല്ലിലൂടെ മടങ്ങിയെത്തുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാംപിലേക്കുള്ള ധോണിയുടെ വരവ് ആരാധകര്‍ വന്‍ ആഘോഷമാക്കുകയും ചെയ്തു. തലക്ക് ആര്‍പ്പു വിളിച്ചും ജയ് വിളിച്ചും അവര്‍ കൊണ്ടാടി. വിമാനത്താവളം മുതല്‍ ധോണി പരിശീലിക്കാനെത്തിയ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വരെ അവര്‍ താരത്തിനായി കരഘോഷം മുഴക്കി.
നെറ്റ്‌സിലെ ഓരോഷോട്ടും ആരാധകര്‍ ആഘോഷിച്ചു. ലോകകപ്പില്‍ തല ഉണ്ടാകുമെന്ന് എല്ലാവരും വിധിഎഴുതുന്നു. എന്നാല്‍ കൊറോണ അതെല്ലാം നശിപ്പിക്കുകയാണ്. മഹാമാരിയായി കൊറോണഅലയടിക്കുമ്പോള്‍ ധോണി ആരാധകര്‍ക്ക് നെഞ്ചിടിപ്പ് ഏറുകയാണ്. ഐപിഎല്‍ നീട്ടി വെക്കുമ്പോള്‍ താരത്തിന്റെ മടങ്ങി വരവിനേയും അത് ബാധിക്കുകയാണ്.
കിട്ടിയ അവസരം അനാവശ്യ ഷോട്ടുകള്‍കളിച്ച് അവസരം മുതലെടുക്കാന്‍ കഴിയാതെ പോയ സഞ്ജുവിന് ഐപിഎല്ലില്‍ തന്റെ മികവ് കാണിച്ച് ടീമില്‍ കയറാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ബാറ്റിംഗ് ശൈലി മാറ്റില്ല എന്ന പിടി വാശിയില്‍ കളിക്കുമ്പോള്‍ കളിപ്പിക്കാന്‍ പോലും താത്പര്യമില്ലാത്ത സെലക്ടര്‍മാര്‍ക്ക് വീണു കിട്ടിയ അവസരായി മാറി. ട്വന്റി 20 യിലേക്ക് മാത്രമാണ് സഞ്ജുവിനെ പരിഗണിക്കുന്നത് എന്ന് പറഞ്ഞ സെലകടര്‍മാര്‍ അദ്ദേഹത്തെ ബാറ്റ്‌സ്മാനായി മാത്രമാണ് ടീമിലെടുത്തിരിക്കുന്നത് എന്ന നിര്‍ദേശവും മുന്നോട്ടു വച്ചു. കിട്ടിയത് കുറഞ്ഞ അവസരമാണെങ്കിലും കരുത്തറിയിച്ച ഒന്നു രണ്ടു സിക്‌സറിലുപരി എടുത്തു പറയാന്‍ ഫില്‍ഡിംഗ് മികവു മാത്രമായി സഞ്ജു.
ഐപിഎല്ലിലൂടെ താരം തിരിച്ചു വരവ് നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ എന്നാല്‍ ഇപ്പോള്‍ അതിനും വിള്ളല്‍ സംഭവിച്ചിരിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്ഥ ബാറ്റ്‌സ്മാന് ലോകകപ്പ് വിദൂരമാകുകയാണ് ഐപിഎല്‍ നീട്ടിവെക്കുന്നതിലൂടെ.
ഒരു സമ്മര്‍ദവുമില്ലാതെ നല്ല രീതിയില്‍ ഉഴപ്പികളിച്ച റിഷഭ് പന്തിന് വെല്ലുവിളിയായത് രാഹുലിന്റെ വരവായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ദത്തുപുത്രനെ പോലെ അവരങ്ങള്‍ പാഴാക്കിയാലും സമാധാനിപ്പിച്ച് കൊണ്ടിരുന്ന ഇന്ത്യന്‍ ടീമിലേക്ക് കെ എല്‍ രാഹുല്‍ എത്തിയതും പന്തിന്റെ സ്ഥാനത്തിനും കോട്ടം സംഭവിച്ചു. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും പരാജയപ്പെട്ട പന്തിന് മുന്നില്‍ അനായാസമായി ഇവരണ്ടും വിജയിച്ച് രാഹുല്‍കാണിച്ച് കൊടുത്തപ്പോള്‍ പന്തിന്റെ സ്ഥാനം പലപ്പോളായും പുറത്ത് മാത്രമായി. ഇനി ഐപിഎല്ലായിരുന്നു താരത്തിന്റെയും പ്രതീക്ഷ എന്നാല്‍അതും തകിടം മറിയുകയാണ്.
ഇവര്‍ മാത്രമല്ല ബൗളര്‍മാരിലുമുണ്ട് ഇത്തരത്തില്‍ നിരവധി പേര്‍. ഇവര്‍ക്കെല്ലാവര്‍ക്കും കൊറോണ ശരിക്കും ഒരു മഹാമാരിയായി തന്നെ വന്നുഭവിക്കുകയാണ്. ഇനി ഇന്ത്യന്‍ടീമിലേക്ക് പലരുടേയും തിരിച്ചു വരവ് കാത്തിരുന്നു തന്നെ കാണേണ്ടയിരിക്കുന്നു.
Post Your Comments