Latest NewsIndiaNews

കോവിഡ് 19 ; ഗോമൂത്ര പാര്‍ട്ടിക്കു ശേഷം പുതിയ നിര്‍ദേശവുമായി ഹിന്ദു മഹാസഭാ ; ഇതില്‍ നിന്നെല്ലാം വിട്ടു നിന്ന് ഇങ്ങനെ ചെയ്താല്‍ കൊറോണയെ പ്രതിരോധിക്കാം

ദില്ലി: ഗോമൂത്ര പാര്‍ട്ടിക്ക് ശേഷം കൊറോണ പടരാതിരിക്കാന്‍ പുതിയ നിര്‍ദേശവുമായി അഖില ഭാരത ഹിന്ദുമഹാസഭാ.ഒരു വര്‍ഷം വരെ ദമ്പതികള്‍ ശാരീരിക ബന്ധത്തില്‍ നിന്നും സ്‌നേഹ പ്രകടനങ്ങളില്‍ നിന്നും വിട്ടുനിന്ന് ഓം നമഃ ശിവായ നത്ര ഉരുവിടാനാണ് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് നിര്‍ദേശിച്ചത്. ഇത് ദമ്പതിമാര്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായവരും നിര്‍ദേശം പാലിക്കണമെന്നും ആളുകള്‍ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കണമെന്നു അദ്ദേഹം പറഞ്ഞു.

ശാരീരിക ബന്ധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.അതേസമയം വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാന്‍ നല്‍കുകയും വേണം. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാര്‍ക്ക് ഗോമൂത്രം അയച്ചുകൊടുക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു.

കൊവിഡ് 19ല്‍ നിന്ന് രക്ഷനേടാന്‍ ശനിയാഴ്ചയാണ് ചക്രപാണിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ഏകദേശം 200 പേര്‍ പങ്കെടുത്ത ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. ഇവരെല്ലാവരും തന്നെ ഗോമൂത്രം കുടിച്ചു. കൂടുതല്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുമെന്നും എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും തേന്‍, വാഴപ്പഴം, കരിമ്പ് ജ്യൂസ്, ഇളനീര്‍ എന്നിവയില്‍ ഗോമൂത്രവും ചാണകവും മിശ്രിതപ്പെടുത്തി ഉപയോഗിക്കണമെന്നും നേരിട്ട് ഗോമൂത്രം കുടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഡിസ്റ്റില്‍ ചെയ്ത മൂത്രം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button