KeralaLatest NewsNews

കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? എന്താണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിന്റെ ഭാഗം പോലെത്തന്നെ ആയിത്തീർന്നിരിക്കുന്നു ഇന്ന്. ഊണിലും ഉറക്കത്തിലും എന്തിന് ചിലപ്പോഴൊക്കെ ശുചിമുറിയിൽ പോലും കൂടെയുണ്ടാകും. കൊറോണ പോലുള്ള അസുഖങ്ങൾ പകരാതിരിക്കാൻ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാവര്‍ക്കും അറിയാം. ഇടയ്ക്കിടക്ക് നിർദ്ദിഷ്ട രീതിയിൽ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുന്നത് രോഗവ്യാപനം തടയാൻ ഏറെ ഫലപ്രദമാണ്. അതുപോലെത്തന്നെ നമ്മൾ ഇടക്കിടെ മൂക്കിലും ചുണ്ടിലും കണ്ണിലും മുഖത്തെ മറ്റു ഭാഗങ്ങളിലുമൊക്കെ തൊടുന്നത് ഒഴിവാക്കുകയും വേണം. അപ്പോൾ നമ്മൾ സദാ തൊട്ടും തലോടിയും ചുരണ്ടിയും ലാളിച്ചുമിരിക്കുന്ന മൊബൈൽ ഫോണിന്റെ കാര്യമോ? അതെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്‍ഫോ ക്ലിനിക്.

കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? ഇന്‍ഫോ ക്ലിനിക്കിന്റെ കുറിപ്പ് വായിക്കാം.

❓നിങ്ങളുടെ സന്തത സഹചാരി ആരാണ് ?

ഊണിലും ഉറക്കത്തിലും എന്തിന് ചിലപ്പോഴൊക്കെ ശുചിമുറിയിൽ പോലും കൂടെയുള്ള ആൾ !

മിക്കവരുടേയും ഉത്തരം ഒന്നു തന്നെയായിരിക്കും.

മൊബൈൽ ഫോൺ.

❓കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? എന്താണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിന്റെ ഭാഗം പോലെത്തന്നെ ആയിത്തീർന്നിരിക്കുന്നു ഇന്ന്.

കൊറോണ പോലുള്ള അസുഖങ്ങൾ പകരാതിരിക്കാൻ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും അറിയാമല്ലോ. ഇടയ്ക്കിടക്ക് നിർദ്ദിഷ്ട രീതിയിൽ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുന്നത് രോഗവ്യാപനം തടയാൻ ഏറെ ഫലപ്രദമാണ്.

അതുപോലെത്തന്നെ നമ്മൾ ഇടക്കിടെ മൂക്കിലും ചുണ്ടിലും കണ്ണിലും മുഖത്തെ മറ്റു ഭാഗങ്ങളിലുമൊക്കെ തൊടുന്നത് ഒഴിവാക്കുകയും വേണം.

?അപ്പോൾ നമ്മൾ സദാ തൊട്ടും തലോടിയും ചുരണ്ടിയും ലാളിച്ചുമിരിക്കുന്ന മൊബൈൽ ഫോണിന്റെ കാര്യമോ?

മാത്രമോ? എവിടെയൊക്കെ കൊണ്ടു വെക്കുന്നു നമ്മൾ ആ ഫോൺ !

പോക്കറ്റിൽ.. ബാഗിൽ.. മേശപ്പുറത്ത്.. അടുക്കളയിൽ.. ടി.വി.സ്റ്റാന്റിൽ.. ഫ്രിഡ്ജിന് മുകളിൽ.. ഓവന്റെ പുറത്ത്.. എന്തിന് ശുചി മുറിയിലും മൊബൈൽ ഫോൺ കൊണ്ടുപോകുന്നവർ ഫ്ലഷ് ടാങ്കിന്റെ പുറത്തും മൊബൈൽ ഫോൺ വെച്ചേക്കാം.

എന്തൊക്കെ തരത്തിലുള്ള രോഗാണുക്കളാണ് ഇത്തരത്തിൽ ഫോണിൽ എത്തിപ്പെട്ടിട്ടുണ്ടാകുക.

പോരാത്തതിന് ചാറ്റ് ചെയ്യുന്നതിനിടയിലും സംസാരിക്കുന്നതിനിടയിലും തെറിക്കുന്ന ഉമിനീർ കണങ്ങളുടെ അഭിഷേകം പുറമേ !

രോഗാണുക്കളുടെ കലവറയാണ് ഓരോ മൊബൈൽ ഫോണും!

സദാ രോഗികളുമായും രോഗാണുക്കളുമായും സമ്പർക്കത്തിലുള്ള ഡോക്ടർമാരുടെ ഫോണുകളിലായിരിക്കും രോഗാണു സാന്ദ്രത ഏറ്റവും കൂടുതൽ ഉണ്ടാവുക.

കൊറോണക്കാലത്ത് ഫോൺ ഉപയോഗത്തിൽ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

?ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. നമ്മുടെ കൈകളിൽ നിന്നും രോഗാണുക്കൾ ഫോണിലേക്ക് എത്തുന്നത് ഒരു പരിധി വരെ തടയാൻ ഇത് സഹായിക്കും.

? സംസാരിക്കാൻ ഇയർ ഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിക്കാം. നാം സംസാരിക്കുന്നതിനിടയിൽ ഉമിനീർക്കണങ്ങൾ ഫോണിൽ പതിക്കുന്നത് ഇതുവഴി തടയാം.

? കാണുന്നിടത്തെല്ലാം ഫോൺ കൊണ്ടു വെയ്ക്കുന്ന ശീലം ഉപേക്ഷിക്കുക. പരമാവധി കീശയിലോ ബാഗിലോ മാത്രം ഫോൺ സൂക്ഷിക്കുക.

? മറ്റൊരാളുടെ ഫോൺ പരമാവധി ഉപയോഗിക്കാതിരിക്കുക. ചിത്രങ്ങളോ വീഡിയോയോ കാണാനായി ഫോൺ കൈമാറാതെ അത് വാട്സാപ്പ് വഴിയോ മറ്റോ ഷെയർ ചെയ്യുക.

? ഫോൺ വൃത്തിയാക്കുമ്പോഴും അണുവിമുക്തമാക്കുമ്പോഴും നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

പുതിയ സ്മാർട്ട് ഫോണുകൾ പലതും വിലപിടിച്ചതും സംവേദന ക്ഷമതയേറിയതുമാണ്. ഫിംഗർ പ്രിന്റ് അടക്കമുള്ള കാര്യങ്ങൾക്കായി ഏറെ സെൻസിറ്റീവ് ആയ ടച്ച് സ്ക്രീനുകളാണ് അവയ്ക്കുള്ളത്. ബ്ലീച്ചോ വീര്യം കൂടിയ അണുനാശിനികളോ തുടർച്ചയായി ഉപയോഗിക്കുന്നത് എണ്ണയിൽ നിന്നും വെള്ളത്തിൽ നിന്നും സുരക്ഷയ്ക്കായി സവിശേഷമായ രീതിയിൽ നിർമ്മിക്കപ്പെട്ട ടച്ച് സ്ക്രീൻ പാളികൾക്ക് കേടുപാടുണ്ടാക്കാനുമിടയുണ്ട്.

? ഫോൺ വൃത്തിയാക്കും മുമ്പ് അത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരിക്കുകയല്ല എന്ന് ഉറപ്പാക്കുക. നിർമ്മാതാക്കളുടെ യൂസർ ഗൈഡിൽ ഫോൺ വൃത്തിയാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ വായിക്കുക.

? ഫോണിന്റെ പ്ലാസ്റ്റിക് / ലെതർ കേസ് സോപ്പു ലായനി ഉപയോഗിച്ച് വൃത്തിയാക്കാം. അല്ലെങ്കിൽ 70% ഐസോപ്രൊപ്പൈൽ ആൾക്കഹോൾ അടങ്ങിയ അണുനാശിനിയിൽ മുക്കിയ മൃദുവായ കോട്ടൺ / ലിനൻ തുണിയോ മൈക്രോ ഫൈബർ തുണിയോ ഉപയോഗിച്ച് ഫോൺ കേസ് വൃത്തിയാക്കാം.

? ഫോണും മേൽപ്പറഞ്ഞ രീതിയിൽ 70% ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കാം. ഫോണിലെ പോർട്ടുകളും മൈക്രോ ഫോണിന്റേതടക്കമുള്ള സുഷിരങ്ങളും നനയാതെ സൂക്ഷിക്കണം.

? യാത്രാവേളകളിൽ ആൾക്കഹോൾ വൈപ്സ് ഉപയോഗിച്ചോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ ഫോൺ വൃത്തിയാക്കാം.

ഒന്നോർമ്മിക്കുക.

നിത്യജീവിതത്തിൽ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ചില സംഗതികൾക്ക് നാം വലിയ വില കൊടുക്കേണ്ടി വരും.

ഈ വിഷയത്തിൽ സാങ്കേതിക വൈദഗ്ധ്യം ഉള്ള ശ്രീ സുജിത് കുമാർ എഴുതിയത് വായിക്കുക.

പുതിയ വിലകൂടിയ മൊബൈൽ ഫോണുകളുടെയൊക്കെ സ്ക്രീനുകളിൽ ആന്റി ഗ്രീസ് കോട്ടീംഗ് ഒക്കെ കൊടുത്തിട്ടുള്ളതിനാൽ ശക്തമായ അണുനാശിനികളും മറ്റ് വൃത്തിയാക്കുന്ന രാസവസ്തുക്കളുമൊന്നും ഫോണുകളിൽ ഉപയോഗിക്കാൻ കഴിയില്ല. എങ്കിലും പ്രമുഖ മൊബൈൽ നിർമ്മാതാക്കൾ ഈ സാഹചര്യത്തിൽ അവരുടെ മൊബൈലുകൾ എങ്ങിനെ അണു വിമുക്തമാക്കാമെന്നതിനെക്കുറിച്ച് ചില നിർദ്ദേശങ്ങൾ ഒക്കെ തരുന്നുണ്ട്.

1️⃣ ആപ്പിൾ പറയുന്നത് അവരുടെ ഐഫോണിൽ 70% വീര്യമുള്ള് ഐസോ പ്രൊപ്പൈൽ ആൾക്കഹോളോ ക്ലോറോക്സ് കമ്പനി പുറത്തിറക്കുന്ന ക്ലീനിംഗ് വൈപ്സോ ഉപയോഗിക്കാം എന്നാണ്‌. അതും ഒട്ടും അമർത്താതെ വളരെ മൃദുവായി മാത്രം. (https://support.apple.com/en-in/HT207123)

2️⃣ ഗൂഗിൾ പിക്സൽ ഫോണുകളിൽ സാധാരണ സോപ്പോ ക്ലീനിംഗ് വൈപ്സോ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നു (https://support.google.com/pixelphone/answer/7533987?hl=en)

3️⃣ മറ്റ് പ്രധാന ബ്രാൻഡുകളൊന്നും ഇക്കാര്യത്തിൽ വ്യക്തമായ ഒരു ഗൈഡ്‌‌ലൈൻസ് ഇറക്കിയിട്ടില്ലാത്തതിനാൽ മേൽപ്പറഞ്ഞതുപോലെയുള്ള ക്ലീനിംഗ് വൈപ്പുകളും 70% വീര്യമുള്ള ഐസോ പ്രൊപ്പൈൽ ആൾക്കഹോളും ഉപയോഗിക്കാവുന്നതാണ്‌.

4️⃣ ഏത് സാഹചര്യത്തിലും ക്ലീനിംഗ് ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം നടത്തുക. ഫോണിന്റെ ബോഡിയിലേക്ക് ഒന്നും നേരിട്ട് സ്പ്രേ ചെയ്യാതിരിക്കുക.

5️⃣ വൃത്തിയാക്കാനായി മൈക്രോ ഫൈബർ തുണി ഉപയൊഗിക്കാൻ ശ്രദ്ധിക്കുക. പോറലുകൾ വരാതിരിക്കാൻ അത് സഹായിക്കും.

6️⃣ സ്ക്രീൻ ഗാഡുകൾ ഉപയോഗിക്കുന്നൂണ്ടെങ്കിൽ ഫോൺ നിർമ്മാതാക്കളുടെ നിബന്ധനകൾക്ക് അപ്പുറമായും മറ്റ് ലഭ്യമായ ക്ലീനിംഗ് വൈപ്പുകളും മറ്റും ഉപയോഗിക്കാവുന്നതാണ്‌.

7️⃣ ബാക് കവർ ഉപയോഗിക്കുന്നതും അത് പ്രത്യേകമായി ഇടയ്ക്ക് നീക്കം ചെയ്ത് അണുവിമുക്തമാക്കുന്നതും കൂടുതൽ സൗകര്യപ്രദവുമാണ്‌ ഫലപ്രദവുമാണ്‌.

8️⃣ ഇപ്പോൾ വളരെ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ഫോൺ അണുവിമുക്തമാക്കൽ. PhoneSoap പോലെയുള്ള ചില കമ്പനികൾ ഇവ പുറത്തിറങ്ങുന്നുണ്ട്. ഓൺലൈൻ പോർട്ടലുകളിൽ ലഭ്യമാണ്‌. ചാർജിംഗ് സൗകര്യത്തോടെയുള്ള അൾട്രാ വയലറ്റ് രശ്നികൾ പുറപ്പെടുവിക്കുന്ന പോർട്ടബിൾ കേസുകളിൽ ഫോണുകൾ നിശ്ചിത സമയം വച്ചാൽ അവ അണുവിമുക്തമാക്കാവുന്നതാണ്‌. വില അൽപ്പം കൂടുതൽ ആയതിനാൽ ഇവയ്ക്ക് കാര്യമായ പ്രചാരം ലഭിച്ചിരുന്നില്ല എങ്കിലും കൊറോണ വന്നതോടെ സ്ഥിതി മാറി.

എഴുതിയത് : ഡോ: സുനിൽ പി .കെ Sunil PK (ശിശുരോഗവിദഗ്ധൻ) , ശ്രീ. സുജിത് കുമാർ സുജിത് കുമാർ(അതിഥി ലേഖകൻ)

#കോവിഡ്19
#ക്വാറന്റൈൻ
#മൊബൈൽഫോൺ
#കൊറോണ
#ഇൻഫോക്ലിനിക്

https://www.facebook.com/infoclinicindia/photos/a.1071896289594881/2765580543559772/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button