Latest NewsSaudi ArabiaNewsGulf

സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു

റിയാദ് : സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു. ഒടുവിലായി 62പേരിൽ രോഗം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്ന് പതിനേഴു പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 62 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മക്കയിൽ 32പേർക്ക് ഈജിപ്ഷ്യൻ പൗരനിൽ നിന്നാണ് രോഗബാധയുണ്ടായത്. ഇയാളുമായി അടുത്തിടപഴകിയവരാണ് എല്ലാവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Also read : രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍

രോഗവ്യാപനത്തിന്റെ വ്യാപ്‌തി കുറയ്ക്കാനായി അതീവ ജാഗ്രതയാണ് സൗദി പാലിക്കുന്നത്. ഇതിന്റെ ഭാഗമായി ജനസംഖ്യാ കണക്കെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അണുനശീകരണ നടപടികളും ഊർജ്ജിതമാക്കി. യാത്രക്കാർക്കായുള്ള കസേരകൾ, കൺവെയർ ബെൽറ്റുകൾ, സുരക്ഷാ പരിശോധന ഉപകരണങ്ങൾ, ടോയ്‍ലെറ്റുകൾ എന്നിവിടങ്ങളിൽ വൃത്തിയാക്കുന്നു.

ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും വിവാഹാഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തി. അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു യാത്ര വില \ക്ക് നിലനിൽക്കുന്നതിനാൽ സ്വദേശത്തുള്ളവരുടെ റസിഡന്റ് പെർമിറ്റോ റീ-എൻട്രി വിസയുടെയോ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് സൗദി പാസ്സ്‌പോർട്ട് വിഭാഗം അറിയിച്ചത്, വിസ കാലാവധി കഴിയുന്നതിന് മുൻപ് തിരിച്ചെത്താൻ കഴിയുമോയെന്ന ആശങ്കയിലായിരുന്നവർക്ക്‌ ആശ്വാസം നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button