Latest NewsKeralaIndia

“ഉത്തര്‍പ്രദേശ് ആശുപത്രിക്കുള്ളില്‍ നായകൾ കറങ്ങി നടക്കുന്നു” വിഡിയോയുമായി സന്ദീപാനന്ദ ഗിരി, വിതുര ആശുപത്രിയിലെ നായകളുടെ ചിത്രം പങ്കുവെച്ചു മറുപടി കമന്റുകൾ

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ആശുപത്രിക്കുള്ളിലൂടെ നടക്കുന്ന നായകളുടെ വിഡിയോ പങ്കുവച്ച്‌ സ്വാമി സന്ദീപാനന്ദഗിരി. ‘കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവല്ല, യുപിയിലെ ആശുപത്രിയാണ്’ എന്ന തലക്കെട്ടിലാണ് സന്ദീപാനന്ദഗിരി വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.’ ഇത് ഗോണ്ടയിലെ ജില്ലാ ആശുപത്രിയാണ്. ഇവിടുത്തെ രണ്ടാമത്തെ നിലയില്‍ നായകള്‍ ഡോക്ടര്‍മാരായി റൗണ്ട്സ് നടത്തുകയാണ്. എല്ലാ വാര്‍ഡിലും ഇവര്‍ കയറിയിറങ്ങുന്നുണ്ട്. ഇതാണ് ഇവിടുത്തെ ശുചിത്വം.”

ഇത് കണ്ട് നിങ്ങള്‍ ഞെട്ടരുത്. കൊറോണ കാലത്താണ് ഇത്രയും ‘വൃത്തിയുള്ള’ ആശുപത്രി കാണാന്‍ കഴിയുന്നത്. എന്നാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.

എന്നാൽ ഉടൻ തന്നെ ഈ പോസ്റ്റിനു താഴെ കേരളത്തിലെ വിതുര ആശുപത്രിയിലെ നായകളുടെ വിളയാട്ടത്തിന്റെ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ചാണ് ചിലർ സന്ദീപാനന്ദഗിരിക്ക് മറുപടി കൊടുക്കുന്നത്. ഇത്തരം കമന്റുകൾ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുന്നതായും ഇവർ ആരോപിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button