തിരുവനന്തപുരം : തലസ്ഥാനനഗരിയില്‍ കോവിഡ് ബാധിച്ചവര്‍ ഈ വഴികളിലൂടെ . ഈ വഴികളില്‍ കൂടി സഞ്ചരിച്ചവര്‍ റൂട്ട് മാപ്പ് ശ്രദ്ധിയ്ക്കുക. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.യുകെയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വന്നവര്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്നും അറിയിച്ചു
കൊറോണ: ഇറ്റലിയിൽ നിന്ന് ആദ്യ സംഘം നെടുമ്പാശേരിയില്‍ എത്തി
ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്ക്രീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സ്ക്രീനിങ്ങില്‍ ഉള്‍പ്പെടാത്തവര്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.
Post Your Comments