ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഐബി ഓഫീസർ അങ്കിത് ശർമ്മയുടെ കുടുംബത്തെ കുറിച്ച് വ്യാജവാർത്ത പ്രസിദ്ധീകരിച്ച വാൾ സ്ട്രീറ്റ് ജേർണലിന്റെ സൗത്ത് ഏഷ്യ ഡെപ്യൂട്ടി ബ്യുറോ ചീഫ് എറിക് ബെൽമാനെ ഇന്ത്യാ വിരുദ്ധ വാർത്തയുടെ പേരിൽ അടിയന്തിരമായി പുറത്താക്കാൻ (MEA) മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫ്ഫയെര്സ് യുസിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു.
കലാപത്തിനിടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അങ്കിത് ശർമ്മയെ സായുധരായ ഒരു സംഘം ആളുകൾ “ജയ് ശ്രീറാം” വിളികളോടെ ആക്രമിച്ചു എന്ന് അങ്കിത് ശർമ്മയുടെ സഹോദരൻ അങ്കുർ ശർമ്മ തങ്ങളുമായുള്ള ടെലിഫോൺ ഇന്റർവ്യൂവിൽ പറഞ്ഞതായാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.റിപ്പോർട്ടിന്റെ തലക്കെട്ട് കൊടുത്തത് ഇപ്രകാരം ആയിരുന്നു -‘India’s Ruling Party, Government Slammed Over Delhi Violence’ വാർത്ത വന്നതിന് പിന്നാലെ താൻ ഇങ്ങനെയൊരു ഇന്റർവ്യൂ നൽകിയിട്ടില്ലെന്ന് അങ്കുർ ശർമ്മ വെളിപ്പെടുത്തി. തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകുകയും ചെയ്തു.
താൻ നല്കിയിട്ടില്ലാത്ത ഒരു ഇന്റർവ്യൂ പ്രസിദ്ധീകരിച്ചതും അങ്കിത് ശർമയെ കൊന്നത് ജയ് ശ്രീരാം വിളിച്ചു വന്ന ഹിന്ദു കലാപകാരികളാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി. അതെ സമയം ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യുഎസ്ജെ സൗത്ത് ഏഷ്യ ഡെപ്യൂട്ടി ബ്യൂറോ മേധാവി എറിക് ബെൽമാനെതിരെ ഒരു സ്വകാര്യ വ്യക്തി സർക്കാരിന്റെ ഓൺലൈൻ പരാതി പരിഹാര വേദിയിൽ പരാതി നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. നേരത്തെ ഇന്ത്യയെ താറടിച്ചു കാണിക്കാൻ വിദേശ മാധ്യമങ്ങൾ പരമാവധി ശ്രമിക്കുന്നത് വലിയ വാർത്തയായിരുന്നു.
ഇന്ത്യ ബാലകോട് അക്രമം നടത്തിയത് വ്യാജമാണെന്നും കുറച്ചു പൈൻ മരങ്ങൾ മാത്രമാണ് അവിടെ നശിച്ചതെന്നും ഉള്ള തരത്തിൽ റോയിട്ടേഴ്സ് വാർത്ത നൽകിയത് പ്രതിപക്ഷവും മറ്റും ഏറ്റുപിടിച്ചിരുന്നു.ബിബിസിക്കെതിരെയും നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.നേരത്തെ ഡൽഹി കലാപത്തെ കുറിച്ച് ആയിരം വാക്കിൽ ഇന്ത്യ വിരുദ്ധ ലേഖനം എഴുതാൻ തനിക്ക് ഒരു അമേരിക്കൻ പത്രം1500 ഡോളർ ഓഫർ നൽകിയെന്നും തനത് നിരസിച്ചു എന്നും വെളിപ്പെടുത്തിസീനിയർ ജേര്ണലിസ്റ് ഗോപീകൃഷ്ണൻ രംഗത്ത് വന്നിരുന്നു.
Post Your Comments