KeralaLatest NewsNews

കോവിഡ്-19- നിരീക്ഷണത്തിലുള്ളവരുടെ അന്തിമ പരിശോധനാഫലങ്ങള്‍ പുറത്തുവന്നു : ഫലങ്ങള്‍ പോസ്റ്റീവാണാ നെഗറ്റീവ് ആണോ എന്നറിയാന്‍ ആകാംക്ഷയോടെ ജനങ്ങളും

തിരുവനന്തപുരം : കോവിഡ്-19- നിരീക്ഷണത്തിലുള്ളവരുടെ അന്തിമ പരിശോധനാഫലങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 66 പേര്‍ക്ക് കോവിഡ് ബാധയില്ലെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. . തൃശ്ശൂരില്‍ നിരീക്ഷണത്തിലുള്ള 58 പേര്‍ക്കും പത്തനംതിട്ടയിലുള്ള എട്ടുപേര്‍ക്കുമാണ് രോഗബാധയില്ലെന്ന് തെളിഞ്ഞത്. നെഗറ്റീവ് ഫലങ്ങള്‍ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വലിയ ജാഗ്രതയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ തുടരുന്നത്.

read also : കോവിഡ് 19 : തലസ്ഥാനത്ത് അതീവ ജാഗ്രത, കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

ഇറ്റലിയില്‍ നിന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 21 വിദ്യാര്‍ഥികളും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെയും എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മിലാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഉച്ചയോടെ യാത്രതിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button