Latest NewsKeralaNews

ആരോഗ്യമന്ത്രിയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം•സഭയെ തെറ്റിധരിപ്പിച്ചുവെന്ന് കാട്ടി ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. പി.ടി തോമസാണ് നോട്ടീസ് നല്‍കിയത്.

ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച്‌ മൂന്നിനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വന്നതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇത് സഭയെ തെറ്റിധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button