KeralaLatest NewsNews

കോവിഡ് 19: പ്രതിരോധത്തിന്റെ ഭാഗമായി ഈ ജില്ലയിൽ കൂടുതല്‍പേരെ ഐസലേഷനിലാക്കി; റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ കണ്ണൂരില്‍ കൂടുതല്‍പേരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പത്തുവയസുകാരന്‍ മകനെയും പരിയാരം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് ഉടന്‍ മാറ്റും.

കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ 23 പേര്‍ഐസലേഷനിനും 200 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. ഐസലേഷനിലുള്ള 12 പേര്‍ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ദുബായില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ആറ് പേർ വീട്ടില്‍ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച റൂട്ട് മാപ്പും പുറത്തു വിട്ടു.

മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിെൻറ SG 54 വിമാനത്തിൽ രാത്രി 9.30ന് ഇദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തി​.

രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.

11.15 pm മുതൽ 11.45 pm വരെ ഹോട്ടൽ മലബാർ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)</p>

മാർച്ച് ആറിന് രാവിലെ നാലിന്​ വീട്ടിൽ</p>

മാർച്ച്​ ഏഴ് ഉച്ച 2.30 -2.40: മാത്തിലിലെ ഡോക്​ടറുടെ വീട്ടിൽ

ഉച്ച 3.30 മുതൽ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കൽ കോളജിൽ

മാർച്ച് എട്ട്​, ഒമ്പത്​, പത്ത്​: ഐസാലേഷൻ വാർഡിൽ

10ന് വൈകീട്ട് നാലിന് വീട്ടിലേക്ക് പോയി. അന്ന് വൈകീട്ട് അഞ്ചുമണിമുതൽ മാർച്ച്​ 12 രാത്രി ഒമ്പതു മണി വരെ വീട്ടിൽ ഐസലേഷനിൽ.

മാർച്ച് 12ന് രാത്രി 10 മണിമുതൽ വീണ്ടും പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐസാലേഷൻ വാർഡിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button