Latest NewsKeralaNews

കൊ​​റോ​​ണ​​യു​​ടെ പേ​​രി​​ല്‍ ജ​​ന​​ങ്ങ​​ളെ ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍നി​​ന്ന് സ​​ര്‍​​ക്കാ​​ര്‍ പിന്മാറണം, ആ​​രോ​​ഗ്യ​​മ​​ന്ത്രിക്ക് പ​​ബ്ലി​​സി​​റ്റി മാ​​നി​​യ ആ​​ണെ​​ന്ന് കു​​റ്റ​​പ്പെ​​ടു​​ത്താ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല. : മുല്ലപ്പള്ളി

തിരുവനന്തപുരം : കൊ​​റോ​​ണ​​യു​​ടെ പേ​​രി​​ല്‍ ജ​​ന​​ങ്ങ​​ളെ ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍നി​​ന്ന് സ​​ര്‍​​ക്കാ​​ര്‍ പിന്മാറണമെന്ന ആവശ്യപ്പെട്ട് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍. പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ പേ​​രി​​ല്‍ ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ​​യ്ക്കു പ​​ബ്ലി​​സി​​റ്റി മാ​​നി​​യ ആ​​ണെ​​ന്ന് കു​​റ്റ​​പ്പെ​​ടു​​ത്താ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല. വി​​ദ​​ഗ്ധ​​രാ​​യ ഡോ​​ക്ട​​ര്‍​​മാ​​രാ​​ണ് കൊ​​റോ​​ണ സം​​ബ​​ന്ധി​​ച്ച്‌ ദി​​വ​​സേ​​ന​​യു​​ള്ള മെ​​ഡി​​ക്ക​​ല്‍ ബു​​ള്ള​​റ്റി​​ന്‍ പുറത്തിറക്കേണ്ടത്. അ​​തി​​നാ​​ല്‍ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ വി​​ദ​​ഗ്ധ​​രാ​​യ ഡോ​​ക്ട​​ര്‍​​മാ​​രു​​ടെ സം​​ഘ​​മു​​ണ്ടാ​​ക്കി എ​​ല്ലാ​​ദി​​വ​​സ​​വും ബു​​ള്ള​​റ്റി​​ന്‍ ഇ​​റ​​ക്ക​​ണം. ഇ​​റ്റ​​ലി​​യി​​ല്‍ നി​​ന്നെ​​ത്തി​​യ​​വ​​രെ നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​തെ പു​​റ​​ത്തു​​വി​​ട്ട​​ത് സ​​ര്‍​​ക്കാ​​രി​​ന്‍റെ വീ​​ഴ്ച​​യാ​​ണ്. ഇ​​താ​​ണ് ഭീ​​തി​​പ്പെ​​ടു​​ത്തു​​ന്ന അ​​വ​​സ്ഥ​​യു​​ണ്ടാ​​ക്കി​​യതെന്നു മു​​ല്ല​​പ്പ​​ള്ളി പറഞ്ഞു.

Also read : കൊറോണ: കേന്ദ്രത്തിനെതിരെ വ്യാപകമായി പ്രചാരണങ്ങൾ നടക്കുമ്പോഴും, കൊട്ടിഘോഷങ്ങളില്ലാതെ കോവിഡിനെ നേരിടാൻ കേന്ദ്രം ഇതുവരെ ചെയ്ത കാര്യങ്ങൾ ഇങ്ങനെ

നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം വെ​​ട്ടി​​ച്ചു​​രു​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ല്‍ അ​​പ​​ക​​ട​​ക​​ര​​മാ​​യ സ്ഥി​​തി​​യു​​ണ്ടാ​​യെ​​ന്ന പ്ര​​തീ​​തി​​യു​​ണ്ടാ​​ക്കും. വി​​ദ്യാ​​ല​​യ​​ങ്ങ​​ളും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും അ​​ട​​ച്ചി​​ട്ടി​​ട്ടും ബി​​വ​​റേ​​ജ​​സ് ഒൗ​​ട്ട്‌ലെറ്റു​​ള്‍ തു​​റ​​ന്നു പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന​​ത് വി​​രോ​​ധാ​​ഭാ​​സ​​മാ​​ണ്. കൊ​​റോ​​ണ വി​​ഷ​​യം ച​​ര്‍​​ച്ച ചെ​​യ്യാ​​ന്‍ സ​​ര്‍​​വ​​ക​​ക്ഷി​​യോ​​ഗം വി​​ളി​​ച്ചു ചേ​​ര്‍​​ക്ക​​ണ​​മെന്നും ഇ​​റ്റ​​ലി​​യി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ കു​​ടു​​ങ്ങി​​യ​​വ​​രെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നും ഗ​​ള്‍​​ഫി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ന്‍ ക​​ഴി​​യാ​​ത്ത​​വ​​ര്‍​​ക്ക് വീ​​സ കാ​​ലാ​​വ​​ധി നീ​​ട്ടി​​ന​​ല്‍​​കാ​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മു​​ല്ല​​പ്പ​​ള്ളി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button