KeralaLatest NewsNews

കോഴി ഇറച്ചി, ഷവർമ, കുഴിമന്തി എന്നിവയുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം

ഫറോക് : കോഴി ഇറച്ചി, ഷവർമ, കുഴിമന്തി എന്നിവയുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം. കോവിഡ്, പക്ഷിപ്പനി എന്നിവയുടെ മുൻകരുതൽ നടപടിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ  നടത്തിയ പരിശോധനയ്ക്ക്  ശേഷമാണ് നഗരസഭ മേഖലയിൽ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കണമെന്നു ആരോഗ്യ വിഭാഗം ജാഗ്രത നിർദേശം നൽകിയത്. ഇതോടൊപ്പം വഴിയോരങ്ങളിൽ നടത്തുന്ന ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയങ്ങൾ, പാനി പൂരി, കുൽഫി എന്നിവയുടെ വിൽപനയും തടഞ്ഞിട്ടുണ്ട്.

Also read : സൗദിയിൽ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

കോവിഡ്, പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി നഗരസഭാധ്യക്ഷ കെ.കമറുലൈല വിളിച്ചു ചേർത്ത അടിയന്തര യോഗ തീരുമാന പ്രകാരമാണു നടപടി. നഗരസഭ നടപടിയോടു പൂർണമായി സഹകരിക്കുമെന്നു വ്യാപാരികൾ ഉറപ്പു നൽകിയിട്ടുണ്ട്. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.സജി, ജെഎച്ച്ഐമാരായ സി.സജീഷ്, എം.ടി.വിനോയ്, പി.എം.സ്മിത എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button