ഹൃദ്രോഗികള്‍ക്കും ദുര്‍മേദസ്സുള്ളവര്‍ക്കും കൊളസ്ട്രോള്‍ അധികമുള്ളവര്‍ക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. മലയാളികളാണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ സവാള ഉള്ളിയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.
ചുവന്നുള്ളിയില്‍ സള്‍ഫര്‍, പഞ്ചസാര, സില്ലാപിക്രിന്‍, സില്ലാമാക്രിന്‍, സില്ലിനൈന്‍ എന്നീ രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി, സി എന്നീ ഘടകങ്ങളും ഉണ്ട്. കൂടാതെ ധാതുലവണങ്ങള്‍, അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയില്‍ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തില്‍ ഡൈ സള്‍ഫൈഡ് അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോള്‍ അധികമുള്ളവര്‍ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും.
കൊളസ്ട്രോള്‍ ക്രമാധികമായി വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുമ്ബോള്‍ കൊളസ്ട്രോളും കൂടും.ജന്തു കൊഴുപ്പുകളേക്കാള്‍ പോഷക ഗുണമുള്ളത് സസ്യ കൊഴുപ്പുകളിലാണ്. കൊഴുപ്പ് അധികമായി വല്ലാതെ ദുര്‍മേദസ്സുള്ളവര്‍ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാല്‍ ഫലപ്രദമാകും.
Post Your Comments