തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരാള്‍ക്ക് കൊറോണ ബാധയെന്ന സംശയത്തിൽ പ്രാഥമിക പരിശോധനാ ഫലം പുറത്ത്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യത്തില്‍ ആദ്യസൂചന നല്‍കിയത്. രോഗിയുടെ ശരീര സാംപിള്‍ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫലം പോസിറ്റീവായതായാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും വിവരമുണ്ട്. ഇറ്റലിയില്‍ നിന്നുമാണ് ഇയാള്‍ എത്തിയത്. ഇയാളുടെ അന്തിമ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ഇത് ഒരു പോസിറ്റീവ് കേസ് ആയിത്തന്നെയാണ് പരിഗണിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ എന്‍.ഐ.വി ലാബിലായിരിക്കും അന്തിമ പരിശോധന നടക്കുക.
ALSO READ: വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാർ വിദേശപര്യടനം നടത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞത്
അതേസമയം, സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തൃശൂര്‍ സ്വദേശി എത്തിയത് ഖത്തറില്‍ നിന്ന്. കണ്ണൂര്‍ സ്വദേശി ദുബായില്‍ നിന്നാണ് എത്തിയത്. ഇന്ന് പുതുതായി 65 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 900 പേര്‍ പുതുതായി നിരീക്ഷണത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments