
കോട്ടയം•സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കോട്ടയം തിരുവര്‍പ്പില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം. പള്ളി പിടിച്ചെടുക്കാന്‍ മുന്നറിയിപ്പില്ലാതെ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം പോലീസുമായി വരുന്നുവെന്നാണ് യക്കബോയ വിഭാഗം ആരോപിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച കോട്ടയം തിരുവാർപ്പ് മേഖലയിൽ ജനങ്ങൾ ഒത്തു കൂടുന്നത് ഗവണ്മെന്റ് നിരോധിച്ചു ഇരിക്കുന്ന സന്ദർഭത്തിൽ ഇത്തരം പ്രവർത്തികൾക്ക് സർക്കാർ കൂട്ടുനിക്കുന്നത് കൊറോണ തടയുന്നതിന് പകരം പടരാൻ സാഹചര്യം ഒരുക്കുമെന്ന് യാക്കോബക്കാര്‍ പറയുന്നു.
എന്നാല്‍ മര്‍ത്തശ്ശ്മൂനി പള്ളിയില്‍ വിഘടിത മെത്രാന്‍ അലക്സാന്ദ്രിയോസ് കൂട്ടമണി അടിച്ചു ആളുകളെ കൂട്ടിയതായി ഓര്‍ത്തഡോക്സ് വിഭാഗവും ആരോപിക്കുന്നു. കൊറോണ ഭീതി കാരണം സ്കൂൾ അവധിക്കു വീട്ടിലുള്ള കുട്ടികളെ നിർബന്ധിച്ചു പള്ളിയിൽ വരുത്തി , സംഘടിപ്പിച്ചു കുട്ടികളോട് അക്രമത്തിനു ആഹ്വാനം ചെയ്യുകയാണെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.
നിയമത്തെ വെല്ലുവിളിച്ചു പള്ളിയില്‍ അളുകളെ കൂട്ടിയ മെത്രാനും സംഘത്തിനും എതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി കേസ് എടുക്കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.
എന്തായാലും ഇരു വിഭാഗവും തമ്മിലുള്ള പള്ളിത്തര്‍ക്കം കോട്ടയം തിരുവാർപ്പ് മേഖലയിൽ കൊറോണ പ്രതിരോധ നടപടികള്‍ അവതാളത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/106798850740765/videos/192126952091436/
Post Your Comments