KeralaLatest NewsNews

ഡല്‍ഹി കലാപം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന മേധാവിയും സെക്രട്ടറിയും അറസ്റ്റില്‍

ന്യൂഡല്‍ഹി•ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഡല്‍ഹി മേധാവി പർവേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇലിയാസ് എന്നിവരെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.

ഡല്‍ഹി കലാപത്തിനിടെ ആളുകളെ പ്രകോപിപ്പിച്ചതിന് ഇരുവരെയും അറസ്റ്റ് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥൻപറഞ്ഞു.

കലാപത്തിന് ധനസഹായം നൽകുന്നതിലും ഇവരുടെ പങ്ക് ഉയർന്നുവന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2020 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കാരവാൽ നഗറിൽ നിന്ന് എസ്ഡിപിഐ ടിക്കറ്റില്‍ ഇലിയാസ് മത്സരിച്ചിരുന്നു.

പർവേസിനെയും ഇല്ലിയാസിനെയും പിന്നീട് ഡല്‍ഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും.

കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button