
ജനീവ : ലോകത്തെ ഭീതിയിലാഴ്ത്തി പരക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി (pandemic) പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആശങ്കപ്പെടുത്തുന്ന വിധത്തില്‍ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണ് മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട വൈറസ് ഇപ്പോള്‍ 120 രാജ്യങ്ങളിലായി 1.20,000 ത്തോളം പേര്‍ക്ക് രോഗം ബാധിച്ചുകഴിഞ്ഞു. മാര്‍ച്ച് 11 വരെ 4291 പേര്‍ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ഇറാനിലെ അവസ്ഥ അതീവ ഗുരുതരമാണ്.
Read Also : കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന
ചൈനയില്‍ ഈ രോഗം കണ്ടെത്തിയ സമയത്ത് ഒരുപ്രദേശത്തെ മാത്രം കേന്ദീകരിച്ചായിരുന്നു. വുഹാനില്‍ നിന്നാണ് പിന്നീട് ചൈനയുടെ പല നഗരങ്ങളിലേയ്ക്ക് പടര്‍ന്നത്. ഇതിനെയാണ് ലോകാരോഗ്യ സംഘടന പകര്‍ച്ച വ്യാധിയായി ( epidemic ) കണക്കാക്കുന്നത് .
എന്നാല്‍ കോവിഡ് 19 വൈറസ് ചൈനയില്‍ മാത്രം ഒതുങ്ങി നിന്നില്ല, ഇത് പിന്നീട് ലോകമാകെ വ്യാപിയ്ക്കുകയായിരുന്നു. ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണയെ ലോകാരോഗ്യ സംഘടന മഹാമാരിയായി( pandemic ) പ്രഖ്യാപിക്കുകയായിരുന്നു. ഒട്ടേറെ പേരെ ബാധിക്കുന്ന പുതിയ രോഗത്തെ മഹാമാരിയായി കണക്കാക്കാന്‍ 2010ലാണ് സംഘടന തീരുമാനിച്ചത്. രോഗത്തെ ‘വിശദമാക്കാനായി’ മഹാമാരി എന്ന വാക്ക് ഉപയോഗിക്കുമെന്ന് ഏതാനും ആഴ്ചകളായി ഡബ്ല്യുഎച്ച്ഒ ചര്‍ച്ചകളില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments