അബുദാബി•കൊറോണ വൈറസിന്റെ 11 പുതിയ കേസുകള്‍ കൂടി വ്യാഴാഴ്ച യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. യു.എ.ഇയിൽ പ്രവേശിച്ചതിന് ശേഷം കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. ആവശ്യമായ പരിശോധനയ്ക്കും നിരീക്ഷണത്തിനും ശേഷമാണ് വ്യക്തികൾക്ക് COVID-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിതെന്ന് മന്ത്രലായ്ത്തിലെ പ്രസ്താവനയില്‍ പറയുന്നു.
ഇതോടെ, യുഎഇയിൽ പോസിറ്റീവ് കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 85 ആയതായും മന്ത്രാലയം അറിയിച്ചു.
പുതിയ കൊറോണ വൈറസ് കണ്ടെത്തിയ 11 വ്യക്തികളിൽ രണ്ട് ഇറ്റലിക്കാർ, രണ്ട് ഫിലിപ്പിനോകൾ, ഒരു മോണ്ടെനെഗ്രിൻ, ഒരു കനേഡിയൻ, ഒരു ജർമ്മൻ, ഒരു പാകിസ്ഥാനി, ഒരു എമിറാത്തി, ഒരു റഷ്യൻ, ഒരു ബ്രിട്ടീഷ് പൗരൻ എന്നിവരും ഉൾപ്പെടുന്നു.
കേസുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തികളുടെ ആരോഗ്യനില തൃപ്തികരമായ അവസ്ഥയിലാണെന്നും ആവശ്യമായ എല്ലാ ആരോഗ്യ പരിരക്ഷകളും ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments