കൊച്ചി; ഫോണ്‍ വിളിയ്ക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് കൊറോണയെ കുറിച്ച് മുന്നറിയിപ്പ് തരുന്ന ഒരു പെണ്‍സ്വരമാണ് … ആ പെണ്‍സ്വരത്തിന്റെ ഉടമ ആരാണെന്നതാണ് ഇപ്പോള്‍ എല്ലാര്‍ക്കും അറിയേണ്ടത്. ഒരു ചുമയ്ക്ക് പിന്നാലെ കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഒരു പെണ്‍ശബ്ദം എത്തും. ബിഎസ്എന്‍എല്ലിന്റെ മലയാളം അനൗണ്‍സ്മെന്റിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയയുടെ മുന്നറിയിപ്പാണ് നമ്മുടെ ചെവിയില്‍ എത്തുന്നത്.
പ്രീകോള്‍ ആയും കോളര്‍ ട്യൂണ്‍ ആയുമാണ് കോറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസറാണ് ശ്രീപ്രിയ. ഇതിന് മുന്‍പും ബിഎസ്എന്‍എല്ലിന് വേണ്ടി ശ്രീപ്രിയയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്ബര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്റാണ് സന്ദേശം.
ഇംഗ്ലീഷില്‍ മുന്‍ കരുതല്‍ സന്ദേശങ്ങള്‍ ടെലികോം കമ്ബനികള്‍ ഏറ്റെടുത്തതോടെയാണ് മലയാളത്തിലും മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയത്. എല്ലാവരിലേക്കും മുന്‍കരുതല്‍ മാര്‍ഗം പെട്ടന്ന് എത്താന്‍ വേണ്ടിയായിരുന്നു ടെലികോം മന്ത്രാലയം ഈ മാര്‍ഗം സ്വീകരിച്ചത്. ബിഎസ്എന്‍എല്‍ ഈ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയപ്പോള്‍ ചില സ്വകാര്യ കമ്ബനികള്‍ സഹകരണത്തില്‍ മുന്നോട്ട് വന്നില്ല. കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണില്‍ ബെല്‍ അടിക്കും മുന്‍പുള്ള പ്രീ കോള്‍ സെറ്റിങ് ആയാണ് പരമാവധി ഈ സന്ദേശം നല്‍കുന്നത്.
Post Your Comments