റോം: കോവിഡ്-19 നെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു … എന്നിട്ടും ഇറ്റലിയില്‍ ഭീതിജനകമായ രീതിയില്‍ പടര്‍ന്നുപിടിച്ച് വൈറസ് .
ഭക്ഷണ സംഭരണ ശാലകളും ഫാര്‍മസികളും ഒഴികെയുള്ള മുഴുവന്‍ കടകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത അടയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read Also : കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന
ബാറുകളും, ഭക്ഷണശാലകളും തുടങ്ങി എല്ലാ കടകളും അടയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പ്രസിഡന്റ് ഗിസെപ്പ് കോണ്ടെ അറിയിച്ചു. അതേസമയം, ഹോം ഡെലിവറി അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇറ്റലിയിലെ സ്‌കൂളുകളും. ജിമ്മുകളും മ്യൂസിയങ്ങളും നിശാ ക്ലബുകളുമെല്ലാം ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറ്റലിയില്‍ കൊറോണ വ്യാപിക്കുന്നതിന്റെ അളവ് കുറഞ്ഞിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.രാജ്യത്ത് ഇതുവരെ 12,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 827 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
Post Your Comments