ഷാർജ : കൊറോണ (കോവിഡ്-19) വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയിലും ഷാർജയിലുമുള്ള ക്രിസ്തീയ ദേവാലയങ്ങൾ വ്യാഴാഴ്ചമുതൽ അടച്ചിടുന്നു. അബുദാബി സെയ്‌ന്റ് ആൻഡ്രൂസ് പള്ളിയും ഷാർജയിലെ മുഴുവൻ ക്രിസ്തീയ ദേവാലയങ്ങളുമാണ് താത്കാലികമായി അടച്ചിടുന്നത്. യു.എ.ഇ. സർക്കാരിന്റെ പ്രതിരോധനടപടികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ആരാധനയും അനുബന്ധ ചടങ്ങുകളും തത്കാലത്തേക്ക് നിർത്തിവെക്കാൻ ഷാർജ റൂളേഴ്‌സ് ഓഫീസിന്റേതാണ് ഉത്തരവ്. വിവരം ഇടവക വികാരിമാർ വിശ്വാസികളെ അറിയിച്ചുകഴിഞ്ഞു..
ഉത്തരവ് ബുധനാഴ്ചമുതൽ തന്നെ പള്ളികളിൽ നടപ്പായി. ആഴ്ചതോറും നൂറുകണക്കിന് വിശ്വാസികളാണ് പള്ളികളിൽ എത്താറുള്ളത് .
Post Your Comments