Latest NewsNewsIndia
Trending

അന്ന് അച്ഛൻ ; ഇന്ന് മകൻ – ചരിത്രം ചിലപ്പോഴൊക്കെ ആവർത്തിക്കാനുള്ളതാണ് .

അച്ഛൻ ഒരിക്കൽ സഞ്ചരിച്ച അതേ വിമത പാതയിൽ കൂടി മകനും സഞ്ചരിക്കാൻ നിർബന്ധിതനാവുകയായിരുന്നു . നാലു തവണ കോൺഗ്രസ്സ് ടിക്കറ്റ് നിഷേധിച്ചപ്പോൾ 1996 ൽ മാധവറാവു സിന്ധ്യ വിമത കോൺഗ്രസ്സ് ആയി മാറിയിരുന്നു .

ഭോപ്പാൽ : കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ഈ പാത വരച്ചെടുക്കയായിരുന്നു . സോണിയ ഗാന്ധിക്ക് സിന്ധ്യ എഴുതിയ രാജിക്കത്തിലെ വാക്കുകളാണിത് . എന്നാൽ രാജി സമർപ്പിച്ച ആ ദിനം സിന്ധ്യയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ജന്മവാർഷിക ദിനം കൂടിയായിരുന്നു . അത് യാദൃശ്ചികമോ ഒരു വേള കാലത്തിന്റെ ഒരു ഇടപെടലോ ആയിരിക്കാം . ഇന്നലെ മാധവറാവു സിന്ധ്യ എന്ന ഗുണയുടെ രാജാവിന്റെ എഴുപത്തഞ്ചാം ജന്മവാർഷിക ദിനം കൂടിയായിരുന്നു .

അച്ഛൻ ഒരിക്കൽ സഞ്ചരിച്ച അതേ വിമത പാതയിൽ കൂടി മകനും സഞ്ചരിക്കാൻ നിർബന്ധിതനാവുകയായിരുന്നു . നാലു തവണ കോൺഗ്രസ്സ് ടിക്കറ്റ് നിഷേധിച്ചപ്പോൾ 1996 ൽ മാധവറാവു സിന്ധ്യ വിമത കോൺഗ്രസ്സ് ആയി മാറിയിരുന്നു .

അന്തരിച്ച പിതാവും മുൻ കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാർഷിക ദിനത്തിലാണ് സിന്ധ്യയുടെ രാജി. കേവലം യാദൃശ്ചികമോ ചരിത്രം ആവർത്തിക്കാനുള്ള സിന്ധ്യയുടെ ശ്രമമോ ആയ മഹാവറാവു സിന്ധ്യയും 1996 ൽ കോൺഗ്രസിനെതിരെ നാല് തവണ ടിക്കറ്റ് നിഷേധിച്ചപ്പോൾ വിമതനായി.പിന്നീട് മധ്യപ്രദേശ് വികാസ് കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തിരുന്നു . ഇപ്പോഴിതാ മകനും കോൺഗ്രസ്സ് പാത വിട്ട് മറ്റൊന്നിൽ ചേക്കേറാൻ തുടങ്ങിയിരിക്കുന്നു .

shortlink

Post Your Comments


Back to top button