ഗുരുവായൂര്‍•കഞ്ഞി വിളമ്പിയും പാട്ടുപാടിയും കൈകൊട്ടിക്കളി ചുവടുവച്ചും ഗുരുവായൂര്‍ ഉത്സവത്തില്‍ താരമായി ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ തിരുപ്പതി ദര്‍ശനം കഴിഞ്ഞ് നേരെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ എം.പിയെ ദേവസ്വം ഭരണസമിതി അംഗങ്ങളായ അജിത്, കെ.വി ഷാജി, അഡ്മിനിസ്ട്രെറ്റര്‍ എസ്.വി ശിശിര്‍ എന്നിവര്‍ ചേര്‍ന്ന് കഞ്ഞിവിതരണം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു.
ചുറ്റും കൂടിയ അമ്മമാരോട് കുശലം പറഞ്ഞ് രമ്യ ഭക്തർക്ക് കഞ്ഞി വിളമ്പി കൊടുത്തു. ഭഗവാന്റെ പ്രസാദം വിളമ്പി കൊടുക്കുക എന്ന മഹത്തായ ധർമ്മം എന്റെ ജീവിതത്തിലെ സന്തോഷകരമായ സുദിനമാണെന്ന് രമ്യ പറഞ്ഞു. സീരിയൽ താരം രശ്മി സോമൻ ഉത്സകഞ്ഞി വിളമ്പാൻ എം.പി.ക്കൊപ്പം പങ്കു ചേർന്നു. പിന്നീട് രമ്യയും കഞ്ഞിയും പുഴുക്കും കഴിച്ചു.
തുടര്‍ന്ന് എംപി വനിതകൾക്കു മാത്രമായുള്ള കുറൂരമ്മ വേദിയിലെത്തി. വെങ്കിടങ്ങ് എൻഎസ്എസ് വനിത സമാജത്തിന്റെ അംഗങ്ങളായിരുന്നു വേദിയിൽ. സദസ്സിന്റെ നിർബന്ധപ്രകാരം എംപി കൈകൊട്ടിക്കളിയിലെ 2 പദങ്ങൾ പാടി. തുടർന്ന് വനിതകൾക്കൊപ്പം താളത്തിനൊപ്പം ചുവടുവച്ച് കൈകൊട്ടിക്കളിയിൽ പങ്കെടുത്തു.
നടൻ വിനീതിന്റെ ജ്ഞാനപ്പാന നൃത്താവിഷ്കാരം, ഡോ. നീന പ്രസാദിന്റെ ഭരതനാട്യം, എം.ജി.ശ്രീകുമാറിന്റെ ഭക്തിഗാനമേള, നീലംപേരൂർ സുരേഷ്കുമാർ, അനുപമ മേനോൻ എന്നിവരുടെ നൃത്തം, കൊമ്മേരി സുകുമാരന്റെ അർധനാരീശ്വര നൃത്തം എന്നിവയുണ്ടായി. ക്ഷേത്രത്തിൽ കൊടി, തഴ, സൂര്യമറ എന്നിവയോടെ കാഴ്ചശീവേലിയുണ്ടായി.
Post Your Comments