കൊച്ചി: ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ പത്തു യാത്രക്കാരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്.
ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് ഇവരെ മാറ്റിയത്. ഇറ്റലിയില്‍ നിന്ന് 55 പേരാണ് എത്തിയത്. ഇതില്‍ 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഇതില്‍ ഉള്‍പ്പെട്ട 10 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉള്ളത്. മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിശോധനയ്ക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊച്ചിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Post Your Comments