ഡൽഹി :കോൺഗ്രസ്സ് വിട്ടു ബി ജെ പിയെ സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോടു തന്റെ ജീവിതത്തിലെ വഴിത്തിരിവായ രണ്ടു ദിവസങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു
“ഒരു വ്യക്തിയുടെ ജീവിതത്തിൽ ചില ഘട്ടങ്ങളുണ്ട്, അത് അയാളുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്നു. എന്റെ ജീവിതത്തിൽ രണ്ട് ദിവസങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് . ആദ്യത്തേത് 2001 സെപ്റ്റംബർ 30, എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. എന്റെ വഴികാട്ടിയും എല്ലാമെല്ലാം എന്റെ പിതാവായിരുന്നു .അതിനു ശേഷം അച്ഛന്റെ പാത പിന്തുടർന്ന് ഞാൻ കോൺഗ്രസ്സിൽ എത്തി . പിന്നെ പതിനെട്ട് വർഷം ആ പാർട്ടിയെ സേവിച്ചു . അല്ല ജനങ്ങളെ സേവിച്ചു . ജനസേവ ആയിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് എപ്പോഴും അച്ഛൻ പറയുമായിരുന്നു . ഞാനും അച്ഛനും എല്ലായ്പ്പോഴും രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ അതൃപ്തനാണ്,
കാരണം ഇപ്പോൾ ആ സംഘടനയ്ക്ക് (കോൺഗ്രസിന്) ജാൻ സേവാ ചെയ്യാൻ കഴിയുന്നില്ല. കോൺഗ്രസ് പാർട്ടി മുമ്പത്തെപ്പോലെ തന്നെയല്ല. അതിന്റെ മൂന്ന് കാരണങ്ങൾ – അവർ വസ്തുത തിരിച്ചറിയുന്നില്ല, പുതിയ നേതൃത്വം സ്വീകരിക്കാൻ അവർ തയ്യാറല്ല, അവർ യുവ നേതാക്കളെ അവഗണിക്കുകയാണ്. അങ്ങനെ ഉള്ള ഒരു സംഘടനയിൽ തുടരാൻ താല്പര്യം തീരെ ഇല്ലാതായപ്പോൾ ഞാൻ പാർട്ടി വിടാൻ തീരുമാനിച്ചു . അതിനു ഞാൻ തെരെഞ്ഞെടുത്ത തീയതിയാണ് എന്റെ ജീവിതത്തിലെ പുതിയ വഴിത്തിരിവ് ഉണ്ടാക്കിയ ആ ദിവസം . 2020 മാർച്ച് 10. ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്ന അച്ഛന്റെ ജന്മവാർഷിക ദിനത്തിൽ അച്ഛന്റെ പാത പിന്തുടർന്ന് എത്തിയ ആ പാർട്ടി ഉപേക്ഷിക്കാൻ ഞാൻ തീരുമാനമെടുത്തു
Post Your Comments