തിരുവനന്തപുരം : മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു കൊറോണ വൈറസ്(കോവിഡ്-19) പടരുന്നതാണു സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രമുഖ മലയാളം വാർത്ത ചാനലിനോട് പ്രതികരിച്ചു. നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും മറ്റൊരാളിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാൽ ഇപ്പോൾ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്നു മന്ത്രി പറഞ്ഞു.
ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തണം. ആറോഏഴോ തട്ടു വരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണം. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായ ബന്ധപ്പെടണമെന്നും, വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം,കോവിഡ്19 വൈറസ് ബാധ പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം ഇറ്റലിയിൽ നിന്നു പത്തനംതിട്ട റാന്നിയിലെത്തി കോവിഡ് ബാധ സ്ഥിരീകരിച്ച കുടുംബം സന്ദർശിച്ച പുനലൂരിലെ ബന്ധു വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും അവരുടെ അയൽവാസികളായ രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ആക്കുമെന്ന് അധികൃതർ അറിയിച്ചു. ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കൾക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും വീടുകളിൽ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ് വിമാനത്തിലുണ്ടായിരുന്ന 99 പേർ എറണാകുളം ജില്ലക്കാരാണ്.
Post Your Comments