Latest NewsKeralaNews

കൊറോണ; സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു

കോട്ടയം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ള ഒരു രോഗിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നിലയാണ് ഗുരുതരം. ഇറ്റലിയില്‍ നിന്നെത്തിയ കുടംബത്തിന്റെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് നിലവില്‍ കോട്ടയത്ത് ചികിത്സയിലുള്ളത്. ഇതില്‍ ഇവരുടെ 85 വയസുള്ള മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. മെഡിക്കല്‍ കോളജ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഈ സ്ത്രീക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാല് പേരാണ് വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരെ നാല് പേരെ കൂടാതെ 10 പേരാണ് കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിതരുടെ എണ്ണം 14 ആയി. ഇതോടെ കനത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പും സംസ്ഥാനസര്‍ക്കാരും പുറത്തിറക്കിയത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുപരിപാടികള്‍ റദ്ദാക്കാനും ഉത്സവങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും എല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button