Latest NewsKeralaNews

ഷാപ്പില്‍ നിന്ന് വീട്ടിലെത്തിയ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു

 

ആളൂര്‍: ഷാപ്പില്‍ നിന്ന് വീട്ടിലെത്തിയ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു. തൃശൂര്‍ കൊമ്പിടിഞ്ഞാമാക്കലിലാണ് സംഭവം.
കുഴിക്കാട്ടുശേരി വെള്ളാഞ്ചിറ കുളത്തിന് സമീപം പാറേക്കാടന്‍ ജോയാണ് (61) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കൊമ്പിടിഞ്ഞാമാക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തെ ഷാപ്പില്‍ കള്ളുകുടിക്കാനെത്തിയ ജോയിയ്ക്ക് ഷാപ്പ് ജീവനക്കാരനില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നുവെന്ന് പറയുന്നു.

Read also : ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ചു

ഷാപ്പില്‍ നിന്നും തിരിച്ച് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ചോര ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒരു മണിയോടെ വീട്ടിലെത്തിയ ജോയ് ഷാപ്പ് ജീവനക്കാരന്‍ മര്‍ദ്ദിച്ചെന്ന് അമ്മയോട് പറഞ്ഞെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞു. ചോര ഛര്‍ദ്ദിച്ച് കിടന്നിരുന്ന ജോയിയെ ആറോടെയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 40 ഓളം വരുന്ന നാട്ടുകാരുടെ സംഘം ഷാപ്പ് അടപ്പിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റുമോട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് കുഴിക്കാട്ടുശേരി സെന്റ് മേരീസ് പള്ളിയില്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button