KeralaLatest NewsNews

കൊറോണ; ഈ നഗരത്തിലും ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ നടപടിയെടുക്കും

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രതാനിര്‍ദേശം. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ നടപടിയെടുക്കും ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുടെ ലക്ഷണങ്ങളും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നോട്ടീസ് അടിച്ച് വിതരണം ചെയ്യാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നേരത്തെ കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്താനാണ് തീരുമാനം. സാംക്രമിക
രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുള്ളതിനാലാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്.  പാലക്കാട് ജില്ലയിലും പൊതുനിരത്തില്‍ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്താല്‍ നടപടിയുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button