Latest NewsNewsIndia

കൊറോണ ബോധവല്‍ക്കരണത്തിനായി വേറിട്ട വഴി; വാരണാസിയിലെ പൂജാരി ചെയ്തതിങ്ങനെ

വാരണാസി: കൊറോണ ബോധവല്‍ക്കരണത്തിനായി വേറിട്ട വഴി സ്വീകരിച്ച് പൂജാരി. വിഗ്രഹങ്ങള്‍ക്ക് മാസ്‌ക് ധരിപ്പിപ്പിച്ചിരിക്കുകയാണ് വാരണാസി ക്ഷേത്രത്തിലെ പൂജാരി. കൃഷ്ണ ആനന്ദ് പാണ്ഡെ എന്ന പൂജാരിയാണ് ശിവലിംഗത്തെ മാസ്‌ക് ധരിപ്പിച്ചത്.

‘കൊറോണ വൈറസ് രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്. വൈറസിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ വിശ്വനാഥനെ മാസ്‌ക് ധരിപ്പിച്ചു. തണുപ്പുള്ളപ്പോള്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ചൂടാകുമ്പോള്‍ എസികളോ ഫാനുകളോ ഇടുന്നതുപോലെ, ഞങ്ങള്‍ ദൈവങ്ങള്‍ക്ക് മാസ്‌കുകള്‍ നല്‍കി,’ കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞു.

വൈറസ് പടരാതിരിക്കാന്‍ വിഗ്രഹങ്ങളില്‍ തൊടരുതെന്ന് ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. വിഗ്രഹത്തില്‍ സ്പര്‍ശിച്ചാല്‍ വൈറസ് പടരുകയും കൂടുതല്‍ ആളുകളിലേക്ക് രോഗം ബാധിക്കുമെന്നും ആനന്ദ് പാണ്ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button