
ഗുരുവായൂര്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിലും ജാഗ്രതാനിർദേശം. കിഴക്കേനടയില്‍ മുഴുവന്‍ സമയവും രണ്ടു ഡോക്‌ടര്‍മാരുടെ സേവനമുണ്ടാകും. സംശയം തോന്നിയാല്‍ പരിശോധിക്കും. ഭക്‌തര്‍ തമ്മില്‍ ഹസ്‌തദാനം ഒഴിവാക്കാനും പകരം കൈകൂപ്പി അഭിവാദ്യം ചെയ്യാനുമാണ് പ്രധാന നിര്‍ദേശം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനായി വൈള്ളവും സോപ്പ് ലായനിയും തയാറാക്കിയിട്ടുണ്ട്. ദേവസ്വം ജീവനക്കാര്‍ക്ക് എന്‍-95 മാസ്‌കുകള്‍ നല്‍കും. ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഐസോലേഷന്‍ വാര്‍ഡ് തുറക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments