KeralaLatest NewsNews

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി : സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകം’

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി , സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകം’. .സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും നിര്‍ദേശം ബാധകമാണ്. സര്‍ക്കാര്‍ തീരുമാനം നടപ്പില്ലാക്കുമെന്നു കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിരാ രാജന്‍ അറിയിച്ചു

7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പരീക്ഷ നടത്തണോ എന്ന് ആലോചിക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ യോഗം ഉച്ചയ്ക്കു ശേഷം നടക്കും. പൊതുപരിപാടികള്‍ക്ക് സംസ്ഥാനമാകെ നിയന്ത്രണമേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പരമാവധി ഉത്സവങ്ങളും ആഘോങ്ങളും കുറയ്ക്കാന്‍ നിര്‍ദേശം നല്‍കും. ശബരിമല തീര്‍ഥാടകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ വര്‍ഷാവസാന പരീക്ഷ ഉപേക്ഷിക്കണമെന്ന് നേരത്തെ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ചെറിയ കുട്ടികളെ കൊണ്ട് നിയന്ത്രണങ്ങള്‍ അനുസരിപ്പിക്കുക എളുപ്പമല്ല. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. ഒപ്പം എല്ലാ സ്‌കളൂകളിലും മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കണം. പരീക്ഷക്കു മുന്‍പ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാ ക്ലാസിലും വായിച്ചു കേള്‍പ്പിക്കണമെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button